മലപ്പുറം പാണ്ടിക്കാട് കൊളപ്പറമ്പ് പൊലീസ് ക്യാമ്പിലെ ആറ് പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്.
ക്യാമ്പിലെ നൂറോളം പേർക്ക് പനി കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ആറ് പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നല്‍കി.