ഹൈദരാബാദ്: സ്‌പാനിഷ് കോച്ച് മനോലോ മാര്‍ക്വസിന് കീഴില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇന്ന് കളത്തില്‍. ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി. ഒരു വര്‍ഷമായുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‍റെ ജയമില്ലാത്ത യാത്രയ്ക്ക് അവസാനം കുറിക്കാനുമെന്ന പ്രതീക്ഷയിലാണ് ടീമിറങ്ങുക. 2023 നവംബര്‍ 16ന് കുവൈത്തിനെതിരേയാണ് ഇന്ത്യ അവസാനമായി ഒരു മത്സരത്തില്‍ ജയമറിഞ്ഞത്.
2024ല്‍ ഇന്ത്യ കളിച്ചത് 10 മത്സരങ്ങളാണ്. അതില്‍ ആറ് എണ്ണത്തില്‍ തോറ്റപ്പോള്‍ നാലെണ്ണം സമനിലയില്‍ പിരിയുകയായിരുന്നു. മൂന്ന് കളികളാണ് പുതിയ കോച്ചിന് കീഴില്‍ ഇന്ത്യ കളത്തിലിറങ്ങിയത്. ഇതില്‍ ഒരു പരാജയവും രണ്ടു സമനിലയുമായിരുന്നു ഫലം.
The City of Pearls gets ready to welcome Manolo and his men 🙌🏻💙
— Indian Football Team (@IndianFootball) November 17, 2024
🇮🇳🆚🇲🇾
🕢 19:30 IST, November 18
🏟️ Gachibowli Stadium
📺 Sports 18, JioCinema
🎟️ https://t.co/4E7vohwzei#INDMAS #IndianFootball ⚽ pic.twitter.com/NnSjrPrG0D
10 മാസത്തെ ഇടവേളയ്ക്കുശേഷം ടീമിലെത്തുന്ന പ്രതിരോധ താരം സന്ദേശ് ജിങ്കന്‍ പ്രതീക്ഷയാണ്.കഴിഞ്ഞ 2024 ജനുവരിയില്‍ ഏഷ്യന്‍ കപ്പിലാണ് താരം അവസാനമായി ഇന്ത്യക്കായി ഇറങ്ങിയിരുന്നത്. ഗുര്‍പ്രീത് സിങ് ഇന്ത്യയുടെ വലകാക്കും. അപ്പൂയയും സുരേഷ് സിങ്ങും ബ്രാന്‍ഡനും മധ്യനിരയിലും ചാങ്‌തെ, ഫാറൂഖ് ചൗധരിയും മുന്നേറ്റത്തിലും രാഹുല്‍ ബെക്കെയും അന്‍വര്‍ അലിയും ജിങ്കനൊപ്പം പ്രതിരോധനിരയിലും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.
12 wins each and 8 draws 🤜🤛
— Indian Football Team (@IndianFootball) November 18, 2024
A record 33rd meeting between India and Malaysia tonight at Gachibowli 🇮🇳🆚🇲🇾#INDMAS #IndianFootball ⚽️ pic.twitter.com/SBu1zRqAe6
കഴിഞ്ഞ മാസം വിയറ്റ്‌നാമിനെതിരേ നടന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യ 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ലാവോസിനെ 3-1ന് പരാജയപ്പെടുത്തിയാണ് മലേഷ്യയെത്തുന്നത്. അവസാന 5 മത്സരങ്ങളില്‍ 3 സമനിലയും 2 തോല്‍വിയുമാണ് ഇന്ത്യയുടെ സമ്പാദ്യമെങ്കില്‍ 5 കളികളില്‍ നാലും ജയിച്ചാണ് മലേഷ്യ എത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മലേഷ്യയുമായാണ് ഇന്ത്യ ഏറ്റവുമധികം തവണ ഏറ്റുമുട്ടിയത്. ഇതുവരെ 32 തവണ കളിച്ചതിൽ 12 തവണവീതം ഇരുടീമുകളും വിജയിച്ചു. എട്ടു മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. ഇന്ന് രാത്രി 7.30 മുതല്‍ നടക്കുന്ന മത്സരം സ്‌പോര്‍ട്‌സ് 18ലും ജിയോ സിനിമയിലും തത്സമയം കാണാം.
.@2014_manel looks for holistic development 💯#INDMAS #IndianFootball ⚽ pic.twitter.com/sQjrRWQvCq
— Indian Football Team (@IndianFootball) November 17, 2024
ഇന്ത്യന്‍ ഫുട്ബോള്‍ ടീം സാധ്യത- ഗുര്‍പ്രീത് സിങ് സന്ധു, രാഹുല്‍ ബെക്കെ, സന്ദേഷ് ജിങ്കന്‍, അന്‍വര്‍ അലി, ആശിഷ് റായ്, അപ്പൂയ, സുരേഷ് സിങ്, റോഷന്‍ സിങ്, ലാലിയന്‍ സുവാല ചാങ്‌തെ, ഫാറൂഖ് ചൗധരി, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്.
Also Read: വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കി: ജപ്പാനെ 3-0ന് തകര്‍ത്ത് ഇന്ത്യ സെമിയിൽ