മലപ്പുറം: ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രി കെ.ടി. ജലീൽ വീണ്ടും ക്വാറന്റൈനിൽ പ്രവേശിച്ചു. 14 ദിവസമായി മന്ത്രിയും ഗൺമാനും ഡ്രൈവറും ക്വാറന്റൈനിലായിരുന്നു. തുടർന്ന് മൂന്ന് പേരും കൊവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഗൺമാന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. മന്ത്രിയുടെയും ഡ്രൈവറുടെയും ഫലം നെഗറ്റീവാണ്. മന്ത്രിക്കൊപ്പം കരിപ്പൂർ വിമാനത്താവളം സന്ദർശിച്ച ഗൺമാനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, എസ്പി തുടങ്ങിയവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ജലീൽ ഉൾപ്പെടെ ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയിരുന്നു.
ഗൺമാന് കൊവിഡ്; മന്ത്രി കെ.ടി. ജലീൽ വീണ്ടും ക്വാറന്റൈനിൽ - Minister K.T. Jalil
14 ദിവസമായി മന്ത്രിയും ഗൺമാനും ഡ്രൈവറും ക്വാറന്റൈനിലായിരുന്നു. തുടർന്ന് മൂന്ന് പേരും കൊവിഡ് പരിശോധന നടത്തിയിരുന്നു.