മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി സ്വർണം പിടികൂടി. 1.85 കിലോ ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. വിപണിയിൽ ഇതിന് 91 ലക്ഷം രൂപ വിലമതിക്കും. എമർജൻസിക്കുള്ളിലെ ബാറ്ററിയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. റിയാദിൽ നിന്നെത്തിയ കൊടുവള്ളി സ്വദേശിയിൽ നിന്ന് 1.699 കിലോ സ്വർണവും കാസർകോട് സ്വദേശിയിൽ നിന്ന് 146 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. 9600 സിഗരറ്റുകളും പിടിച്ചെടുത്തു. കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ടി.എ കിരൺ നേതൃത്വം നൽകിയ സംഘമാണ് സ്വർണം പിടികൂടിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ 91 ലക്ഷം രൂപയുടെ സ്വർണം പിടികൂടി - കരിപ്പൂരിൽ സ്വർണം പിടികൂടി
റിയാദിൽ നിന്നെത്തിയ കൊടുവള്ളി സ്വദേശിയിൽ നിന്ന് 1.699 കിലോ സ്വർണവും കാസർകോട് സ്വദേശിയിൽ നിന്ന് 146 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.