മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി 41 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശിയിൽ നിന്ന് 333 ഗ്രാം സ്വർണവും. കണ്ണൂർ സ്വദേശിയിൽ നിന്ന് ഡ്രസിൽ ബട്ടൻസ് രൂപത്തിലാക്കിയ 514 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.
Read more: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കോടികളുടെ സ്വർണം പിടികൂടി
കഴിഞ്ഞ മേയ് മാസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 1.53 കോടി രൂപയുടെ സ്വർണം പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്ന് രണ്ടുപേരെ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയിരുന്നു. വടകര സ്വദേശി അബ്‌ദുൾ ശരീഫിന്‍റെ കൈയിൽ നിന്ന് 2647 ഗ്രാമും മലപ്പുറം സ്വദേശി നാഷിദ് അലിയുടെ കയ്യിൽ നിന്ന് 687 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.