കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട ; വിമാന ജീവനക്കാരനിൽ നിന്ന് പിടികൂടിയത് ഒന്നരക്കോടിയുടേത് - കരിപ്പൂർ വിമാനത്താവളത്തിൽ സുരക്ഷാ ജീവനക്കാരനിൽ നിന്ന് സ്വർണം പിടികൂടി
Gold seized at Karipur airport | ഒന്നര കോടി രൂപ വിലവരുന്ന 3.5 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കള്ളക്കടത്ത് സ്വർണം പിടികൂടി. സ്‌പൈസ്ജെറ്റിന്‍റെ എസ്‌ജി 703 എന്ന വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ മലപ്പുറം സ്വദേശി നിഷാദ് അലിയിൽ നിന്നാണ് ഏകദേശം ഒന്നര കോടി രൂപ വിലവരുന്ന 3.5 കിലോഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയത്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാൾ കസ്റ്റംസിന്‍റെ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായ ഇയാളെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
Also Read: പതാക അശുദ്ധമാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു
കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണം വൻതോതിൽ പിടികൂടാൻ തുടങ്ങിയതോടെയാണ് തട്ടിപ്പുകാര്‍ വിമാന ജീവനക്കാരെ ഉപയോഗിച്ച് കടത്താൻ തുടങ്ങിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണർ കെ.വി. രാജന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.