മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. രണ്ടു യാത്രക്കാരിൽ നിന്നായി 87.61 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. സംഭവത്തിൽ കുന്ദമംഗലം സ്വദേശി അനസ്, തലശ്ശേരി സ്വദേശി അൻഷാദ് എന്നിവർ പിടിയിലായി.
1,688 ഗ്രാം സ്വർണം ക്യാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. അനസിന്‍റെ ശരീരത്തില്‍ നിന്ന് 3 ക്യാപ്സ്യൂളുകളിലായി 748 ഗ്രാം സ്വർണവും, അൻഷാദിന്‍റെ ശരീരത്തില്‍ നിന്ന് 4 ക്യാപ്സ്യൂളുകളിലായി 939 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.