മലപ്പുറം: നിലമ്പൂരിൽ ചരക്ക് ലോറിയും, ടിപ്പർ ലോറിയും കൂട്ടിയിച്ച് വൻ അപകടം ഒഴിവായി. ഡ്രൈവർമാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെ നിലമ്പൂർ പഴയ ബസ് സ്റ്റാന്‍റിന് സമീപമാണ് അപകടം നടന്നത്. നിലമ്പൂർ കോടതിപ്പടി ഭാഗത്ത് നിന്നും റബറുമായി എം.ആർ.എഫിന്‍റെ ഹൈദരാബാദിലെ ഗോഡൗണിലേക്ക് പോകുകയായിരുന്ന ലോറിയും ഗൂഡല്ലൂരിൽ നിന്നും മമ്പാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
also read:കൊവിഡ് പ്രതിസന്ധി; കേന്ദ്ര സർക്കാരിനോട് സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുമെന്ന് ധനമന്ത്രി
ടിപ്പർ ലോറിയുടെ ഡ്രൈവർ മിനി ബൈപ്പാസ് റോഡിനോട് ചേർന്നുള്ള ഡിവൈഡർ കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ നിയന്ത്രണം വിട്ട ടിപ്പർ ലോറി ചരക്ക് ലോറിയിലേക്ക് ഇടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
ടിപ്പർ ലോറിയുടെ ഡ്രൈവർ എടവണ്ണ സ്വദേശി, സജിത്ത്, ചരക്ക് ലോറിയുടെ ഡ്രൈവർ മമ്പാട് സ്വദേശി സെമീർ എന്നിവരാണ് പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്.