ETV Bharat / state

ഫോറസ്റ്റ് ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു ; 6 ഉദ്യോഗസ്ഥർക്ക് പരിക്ക്

കയറ്റം കയറുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് 20 അടി താഴ്ച്ചയിലുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.

Forest jeep lost control and overturned on top of house  ഫോറസ്റ്റ് ജീപ്പ്  ഫോറസ്റ്റ് ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു  ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു  കരുവാരക്കുണ്ട്  കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ
ഫോറസ്റ്റ് ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു; ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു
author img

By

Published : Jun 9, 2021, 3:19 PM IST

മലപ്പുറം : കരുവാരക്കുണ്ടിൽ ഫോറസ്റ്റ് ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ആർത്തലക്കുന്ന് കോളനിയിൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് 12ഓടെയാണ് അപകടം. കരുവാരക്കുണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഗിരീഷ്, അഭിലാഷ്, അമൃത രശ്മി, വിനീത, വാച്ചർ രാമൻ, ഡ്രൈവർ നിർമൽ എന്നിവർക്കാണ് പരിക്കേറ്റത്.

ആർത്തലക്കുന്ന് കോളനിക്ക് സമീപമുള്ള വനമേഖലയിൽ സന്ദർശനം നടത്താൻ എത്തിയ കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. കയറ്റം കയറുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് 20 അടി താഴ്ച്ചയിലുള്ള വെള്ളാരം കുന്നേൽ പ്രകാശിൻ്റെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.

ഫോറസ്റ്റ് ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു; ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

Also Read: അടിമുടി അഴിച്ചു പണി: മുഴുവന്‍ ഡിസിസി പ്രസിഡന്‍റുമാർക്കും മാറ്റം

വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് വീടിൻ്റെ പിൻഭാഗം പൂർണമായി തകർന്നു .പരിക്കേറ്റവരെ കരുവാരക്കുണ്ട് സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.