ETV Bharat / state

മലപ്പുറത്ത് ഫുട്ബോള്‍ ഗാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക് - കാളികാവ് ഫുട്ബോൾ സ്റ്റേഡിയം

മഴയും ആയിരത്തിലധികം പേര്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞതുമാണ് താത്കാലികമായുണ്ടാക്കിയ ഗാലറി തകര്‍ന്നുവീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

football gallery collapsed  malappuram kalikavu football competition  ഫുട്ബോള്‍ ഗാലറി തകര്‍ന്നുവീണു  കാളികാവ് ഫുട്ബോൾ സ്റ്റേഡിയം  പൂങ്ങോട് ഫുട്ബോള്‍ ഗ്രൗണ്ട്
മലപ്പുറത്ത് ഫുട്ബോള്‍ ഗാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്
author img

By

Published : Mar 20, 2022, 7:05 AM IST

Updated : Mar 20, 2022, 10:34 AM IST

മലപ്പുറം: കാളികാവില്‍ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ ഫുട്ബോള്‍ ഗാലറി തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്. കാളികാവ് വണ്ടൂര്‍ റോഡില്‍ പൂങ്ങോട് ഫുട്ബോള്‍ മത്സര ഗ്രൗണ്ടിലെ ഗാലറിയാണ് തകര്‍ന്നു വീണത്. പരിക്കേറ്റവരെ വണ്ടൂർ നിമ്സ്, നിലമ്പൂർ ജില്ല ആശുപത്രി എന്നിവിടങ്ങളിലേക്കും മൂന്നു പേരെ മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

മലപ്പുറത്ത് ഫുട്ബോള്‍ ഗാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

ശനിയാഴ്‌ച രാത്രി ഫുട്‌ബോള്‍ മത്സരം നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഗാലറി തകര്‍ന്നു വീണത്. ഉടൻതന്നെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

രണ്ടുദിവസമായി മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നു. മഴയും ആയിരത്തിലധികം പേര്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞതുമാണ് താത്കാലികമായുണ്ടാക്കിയ ഗാലറി തകര്‍ന്നുവീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം റോഡിന്‍റെ ഭാഗത്തുള്ള ഗാലറി പിറകിലെ റോഡിലേക്കു മറിയാതെ ഗ്രൗണ്ടിലേക്കു തന്നെ മറിഞ്ഞത് വന്‍ അപകടമാണ് ഒഴിവാക്കിയത്.

Also Read: മാനസിക വൈകല്യമുള്ള യുവാവിന് അയൽവാസികളുടെ ക്രൂര മർദനം; രണ്ട് പേർ അറസ്റ്റിൽ

Last Updated : Mar 20, 2022, 10:34 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.