ETV Bharat / state

പ്ര​തീ​ക്ഷാ​ഭ​വ​നി​ൽ അ​ന്തേ​വാ​സി​ അ​ഞ്ച് പേ​രെ കുത്തിപ്പരിക്കേല്‍പ്പിച്ചു - പ്ര​തീ​ക്ഷാ​ഭ​വ​നി​ൽ അ​ന്തേ​വാ​സി​

തിങ്കളാഴ്ച്ച വൈകുന്നേരം ആറരയോടെയാണ് മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസി അടുക്കളയില്‍ നിന്നും കത്തി തട്ടിയെടുത്ത് മറ്റ് അന്തേവാസികളെ കുത്തിപ്പരുക്കേല്‍പ്പിച്ചത്

പ്ര​തീ​ക്ഷാ​ഭ​വ​നി​ൽ അ​ന്തേ​വാ​സി​യു​ടെ കു​ത്തേ​റ്റ് അ​ഞ്ചു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
author img

By

Published : Nov 19, 2019, 11:15 AM IST

Updated : Nov 19, 2019, 11:31 AM IST

മലപ്പുറം: തവനൂരിലെ പ്രതീക്ഷാഭവനിൽ അന്തേവാസിയുടെ കുത്തേറ്റ് അഞ്ച് പേര്‍ക്ക് പരുക്ക്. മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസി ഒപ്പം താമസിക്കുന്നവരെ ആക്രമിക്കുകയായിരുന്നു. അക്രമാസക്തനായ ഇയാളെ പൊലീസെത്തിയാണ് നിയന്ത്രിച്ചത്.

പ്ര​തീ​ക്ഷാ​ഭ​വ​നി​ൽ അ​ന്തേ​വാ​സി​ അ​ഞ്ച് പേ​രെ കുത്തിപ്പരിക്കേല്‍പ്പിച്ചു

തിങ്കളാഴ്ച്ച വൈകുന്നേരം ആറരയോടെ അന്തേവാസി അടുക്കളയില്‍ നിന്ന് കത്തി തട്ടിയെടുത്ത് മറ്റ് അന്തേവാസികളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു. ഇവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിനും മുതുകിനും സാരമായി പരുക്കേറ്റ രണ്ടുപേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മാനസിക വെല്ലുവിളി നേരിടുന്ന പുരുഷന്മാരെ പുനരധിവസിപ്പിക്കുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് പ്രതീക്ഷാഭവന്‍. ഇതിനുമുന്‍പും ഇവിടെ അക്രമസംഭവങ്ങളുണ്ടായിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് രാത്രി ഉറങ്ങിക്കിടന്നിരുന്ന അന്തേവാസിയുടെ തലയില്‍ ആണിയടിച്ചിറക്കിയ സംഭവം വന്‍ വിവാദമായിരുന്നു. അക്രമാസക്തരായ അന്തേവാസികളെയും മറ്റുള്ളവരോടൊപ്പം തന്നെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്.

Intro:മലപ്പുറം തവനൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാഭവനില്‍ അന്തേവാസിയുടെ കുത്തേറ്റ് 5 പേര്‍ക്ക് പരുക്ക്. മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസി ഒപ്പം താമസിക്കന്നവരെ ആക്രമിക്കുകയായിരുന്നു. അക്രമാസക്തനായ ഇയാളെ പൊലീസെത്തിയാണ് കീഴ്പ്പെടുത്തിയത്
Body:
കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയാണ് തവനൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാഭവനില്‍ ആക്രമണമുണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസി അടുക്കളയില്‍ നിന്നും കത്തി തട്ടിയെടുത്ത് മറ്റ് അന്തേവാസികളെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. 5 പേര്‍ക്ക് കുത്തേറ്റു. ഇവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിനും മുതുകിനും സാരമായി പരുക്കേറ്റ രണ്ടുപേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Byte

മാനസിക വെല്ലുവിളി നേരിടുന്ന പുരുഷന്മാരെ പുനരധിവസിപ്പിക്കുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് പ്രതീക്ഷാഭവന്‍. ഇതിനുമുന്‍പും ഇവിടെ അക്രമസംഭവങ്ങളുണ്ടായിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് രാത്രി ഉറങ്ങിക്കിടന്നിരുന്ന അന്തേവാസിയുടെ തലയില്‍ ആണിയടിച്ചിറക്കിയ സംഭവം വന്‍ വിവാദമായിരുന്നു. അക്രമാസക്തരായ അന്തേവാസികളെയും മറ്റുള്ളവരോടൊപ്പം തന്നെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്.

Conclusion:
Last Updated : Nov 19, 2019, 11:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.