ETV Bharat / state

കിണറ്റിൽ വീണ ആട്ടിൻകുട്ടിയുടെ ജീവൻ രക്ഷിച്ച് ഫയർഫോഴ്‌സ്

അറുപതടിയോളം താഴ്‌ചയും നിറയെ വെള്ളവുമുള്ള കിണറ്റിലാണ് ആട്ടിൻകുട്ടി വീണത്.

കിണറ്റിൽ വീണ ആട്ടിൻകുട്ടി  ജീവൻ രക്ഷിച്ച് ഫയർഫോഴ്‌സ്  ആട്ടിൻകുട്ടിയുടെ ജീവൻ രക്ഷിച്ച് ഫയർഫോഴ്‌സ്  Fireforce rescued lamb's life  rescued lamb's life  Fireforce  nilambur malappuram  മലപ്പുറം
കിണറ്റിൽ വീണ ആട്ടിൻകുട്ടിയുടെ ജീവൻ രക്ഷിച്ച് ഫയർഫോഴ്‌സ്
author img

By

Published : Mar 3, 2020, 11:07 PM IST

മലപ്പുറം: നിലമ്പൂരിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ ഫയർഫോഴ്‌സ് രക്ഷിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ചുങ്കത്തറ സ്വദേശി ഐഷയുടെ ഒരു വയസ് പ്രായമുള്ള ആട്ടിൻകുട്ടിയാണ് അയൽവീട്ടിലെ അറുപതടിയോളം താഴ്‌ചയും നിറയെ വെള്ളവുമുള്ള കിണറ്റിൽ വീണത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് ആടിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഉടൻതന്നെ നിലമ്പൂർ ഫയർഫോഴ്‌സിൽ വിവരമറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ.എസ് പ്രദീപ്‌, വൈ.പി ഷറഫുദീന്‍, വി.യു റുമേഷ്, വി.പി നിഷാദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.