മലപ്പുറം: മഞ്ചേരി വില്ലേജില്‍ അനധികൃതമായി നികത്തിയ തണ്ണീര്‍ത്തടം മണ്ണ് നീക്കം ചെയ്‌ത് വീണ്ടെടുത്തു. ജില്ലാ കലക്‌ടറുടെ ഉത്തരവില്‍ സബ് കലക്‌ടറുടെ നേതൃത്വത്തിലായിരുന്നു നടപടി. തുറക്കലില്‍ ബ്ലോക്ക് 52 ല്‍ റീസര്‍വ്വെ 3/4 ഉള്‍പ്പെട്ട സ്ഥലത്ത് നിന്ന് 1000.425 ക്യൂബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്‌താണ് തണ്ണീർത്തടം പൂർവ്വസ്ഥിതിയിൽ ആക്കിയത്. ആറുപേരുടെ ഉടമസ്ഥതയിലുള്ള തണ്ണീർത്തടമുള്ള സ്ഥലം അനധികൃതമായി നികത്തിയത് പൂര്‍വ സ്ഥിതിയിലാക്കാന്‍ നേരത്തെ കലക്‌ടർ നിര്‍ദേശം നല്‍കിയിരുന്നു. പരിശോധനയില്‍ ഭൂമി പൂര്‍വ സ്ഥിതിയിലാക്കിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തണ്ണീര്‍ത്തടം വീണ്ടെടുക്കാന്‍ ജില്ലാ കലക്‌ടര്‍ ഉത്തരവിടുകയായിരുന്നു.
നികത്തിയ തണ്ണീര്‍ത്തടം വീണ്ടെടുത്തു - മഞ്ചേരി വില്ലേജ്
ജില്ലാ കലക്‌ടറുടെ ഉത്തരവിനെ തുടര്‍ന്ന് സബ് കലക്‌റുടെ നേതൃത്വത്തിൽ തണ്ണീര്‍ത്തടം വീണ്ടെടുക്കുകയായിരുന്നു
![നികത്തിയ തണ്ണീര്‍ത്തടം വീണ്ടെടുത്തു filled wetland retrieved filled wetland retrieved by removing the soil in manjeri നികത്തിയ തണ്ണീര്‍ത്തടം തണ്ണീര്‍ത്തടം മണ്ണ് നീക്കം ചെയ്‌ത് വീണ്ടെടുത്തു മഞ്ചേരി വില്ലേജ് നികത്തിയ തണ്ണീര്‍ത്തടം വീണ്ടെടുത്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10342473-thumbnail-3x2-tip.jpg?imwidth=3840)