ETV Bharat / state

വെള്ളകെട്ടിനെ തുടർന്ന് കൃഷി നാശം; കര്‍ഷകര്‍ ദുരിതത്തില്‍

ചെറുവട്ടൂർ , നൂഞ്ഞിക്കര ഭാഗത്തെ കര്‍ഷകരാണ് കൃഷി നഷ്‌ടത്തിലായതിനാല്‍ വലയുന്നത്.

മഴവെള്ളം ഇറങ്ങാത്തതിനാല്‍ കൃഷി നശിച്ച്  കര്‍ഷകര്‍ ദുരിതത്തില്‍
author img

By

Published : Nov 4, 2019, 1:39 PM IST

Updated : Nov 4, 2019, 3:56 PM IST

മലപ്പുറം : മഴവെള്ളം ഇറങ്ങാത്തതിനാല്‍ കൃഷി നശിച്ച് കര്‍ഷകര്‍ ദുരിതത്തില്‍. ചെറുവട്ടൂർ , നൂഞ്ഞിക്കര ഭാഗത്തെ കര്‍ഷകർക്കാണ് വെള്ളക്കെട്ടിനെ തുടർന്ന് കൃഷി നശിക്കുന്നത്. ചാലിയാറിലേക്ക് വെള്ളം ഒഴിഞ്ഞ് പോവാത്തതിനാൽ ആയിരക്കണക്കിന് വാഴകളാണ് ചെറുവട്ടൂർ , നൂഞ്ഞിക്കര ഭാഗത്തായി നശിച്ചത്. പ്രളയം കഴിഞ്ഞതോടെ വീണ്ടും കൃഷിയിറക്കിയ കർഷകരാണ് മഴവെള്ളം കെട്ടിക്കിടന്നതോടെ ദുരിതം പേറുന്നത്. ഈ പ്രദേശത്ത് മാത്രം അമ്പതിനായിരത്തോളം വാഴകളുണ്ട്.

കനത്ത ഒരു മഴ പെയ്‌താൽ വെള്ളം ഒഴിഞ്ഞു പോവേണ്ട തോട് പലരും കയ്യേറി ചുരുങ്ങിയതാണ് വെള്ളം കെട്ടിക്കിടക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. നൂഞ്ഞിക്കരയിൽ നിന്ന് തുടങ്ങി ചെറുവട്ടൂർ കൽ പള്ളി ,മുണ്ടുമുഴി വഴി മൂഴിക്കലിലൂടെയാണ് തോട് ചാലിയാറിലെത്തുന്നത്. ഇവിടങ്ങളില്‍ വലിയ കയ്യേറ്റം നടന്നതായി കര്‍ഷകര്‍ പറയുന്നു. കയ്യേറ്റത്തെ തുടർന്ന് പത്ത് മീറ്റർ വരെ വീതിയുണ്ടായിരുന്ന തോട് ഇന്ന് രണ്ട് മീറ്റർ വരെയായി ചുരുങ്ങിയെന്നും നാട്ടുകാര്‍ പരാതി പറയുന്നു.

വെള്ളകെട്ടിനെ തുടർന്ന് കൃഷി നാശം; കര്‍ഷകര്‍ ദുരിതത്തില്‍

ഇതിനിടെ സർക്കാർ പുറംപോക്ക് ഭൂമിയിലും വ്യാപക കയ്യേറ്റം നടന്നതായി നാട്ടുകാർ പറയുന്നു. തോട് അളന്ന് കയ്യേറ്റം ഒഴിപ്പിക്കും എന്ന പഞ്ചായത്ത് അധികൃതരുടെ ഉറപ്പ് ഇതേ വരെ പാലിക്കപ്പെട്ടിട്ടില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.

Intro:മഴവെള്ളം ഒഴിഞ്ഞ് പോവുന്നില്ല. കൃഷി നഷ്ടത്തിലായി കർഷകർ. ചെറുവട്ടൂർ , നൂഞ്ഞിക്കര , ഭാഗത്താണ് ചാലിയാറിലേക്ക് വെള്ളം ഒഴിഞ്ഞ് പോവാത്തതിനാൽ വെള്ളം കെട്ടിനിന്ന് ആയരക്കണക്കിന് വാഴകൾ നശിക്കുന്നത്. പത്ത് മീറ്റർ വീതിയുള്ള തോട് ഇപ്പോൾ പല സ്ഥലത്തും രണ്ട് മീറ്റർ വരെയായി.

Body:
ഇകഴിഞ്ഞ മഹാ പ്രളയത്തിൽ വലിയ നശ്ടമാണ് കർശകർക്ക് ഉണ്ടായത്. പ്രളയം കഴിഞ്ഞതോടെ വീണ്ടും കൃഷിയിറക്കിയ കർഷകരാണ് മഴ വെള്ളം ഒഴിഞ്ഞ് പോവാത്തതിനാൽ ദുരിതം പേറുന്നത്. ഈ പ്രദേശത്ത് മാത്രം അമ്പതിനായിരത്തിനടുത്ത് വാഴയുണ്ട്. കനത്ത ഒരു മഴ പെയ്താൽ വെള്ളം ഒഴിഞ്ഞു പോവേണ്ട തോട് പലരും കയ്യേറി ചുരുക്കിയതാണ് പ്രധാന പ്രശ്നമെന്ന്. നൂഞ്ഞിക്കരയിൽ നിന്ന് തുടങ്ങി ചെറുവട്ടൂർ കൽ പള്ളി ,മുണ്ടുമുഴി വഴി മൂഴിക്കലിലാണ് ഇത് ചാലിയാറിൽ സംഘമിക്കുന്നത്. വലിയ കയ്യേറ്റം നടന്നതായി കരശകനായ മുഹമദ് ബഷീർ പറയുന്നു.

ബൈറ്റ് - ബഷീർ.

പത്ത് മീറ്റർ വരെ എതിയുളള തോട് ഇന്ന് രണ്ട് മീറ്റർ വരെയായി ചുരുങ്ങി. സർക്കാർ പുറംപോക്ക് ഭൂമി വ്യാപകമായി മണ്ണിട്ട് കയ്യേറി കെട്ടിയെടുത്തിട്ടുണ്ട്.
വാക്കയിൽ ഭാഗത്ത് തോടിന് കുറുകെ സ്ഥാപിച്ച പൈപ്പ് പ്രധാന പ്രശ്നമായി കർഷകർ പറയുന്നു. കൽപള്ളി ഭാഗത്തും വ്യാപക കയ്യേറ്റം നടന്നതായി നാട്ടുകാർ പറയുന്നുണ്ട്. തോട് അളന്ന് കയ്യേറ്റം ഒഴിപ്പിക്കും എന്ന പഞ്ചായത്ത് അതികൃതരുടെ ഉറപ്പ് ഇതേ വരെ പാലിക്കപ്പെട്ടിട്ടില്ല.Conclusion:
Last Updated : Nov 4, 2019, 3:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.