ETV Bharat / state

ലോക്ക് ഡൗൺ കാലത്ത് വീട്ടുമുറ്റത്ത് കിണർ കുഴിച്ച്  കുടുംബം

കുടുംബത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഒന്നാന്തരമൊരു കിണർ. വീട്ടിൽ വെറുതെയിരിക്കുന്നതിനിടെയാണ് സ്വന്തമായൊരു കിണറെന്ന ആശയം വിശ്വംഭരന് തോന്നിയത്.

family from malappuram  backyard  lockdown  well  സ്വദേശി  വീട്ടുമുറ്റത്ത്  കിണർ കുഴിച്ച്  കുടിവെള്ളക്ഷാമം
ലോക്ക് ഡൗൺ കാലത്ത് വീട്ടുമുറ്റത്ത് കിണർ കുഴിച്ച് മലപ്പുറം വെളിയതോട് സ്വദേശിയും കുടുംബവും
author img

By

Published : May 7, 2020, 1:24 PM IST

Updated : May 7, 2020, 6:07 PM IST

മലപ്പുറം: ലോക്ക് ഡൗൺ കാലത്ത് വീട്ടുമുറ്റത്ത് കിണർ കുഴിച്ച് വെളിയതോട് കിഴക്കെതൊടിക വിശ്വംഭരൻ്റെ കുടുംബം. കുടുംബത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഒന്നാന്തരമൊരു കിണർ. വീട്ടിൽ വെറുതെയിരിക്കുന്നതിനിടെയാണ് സ്വന്തമായൊരു കിണറെന്ന ആശയം വിശ്വംഭരന് തോന്നിയത്.

മലപ്പുറത്ത് ലോക്ക് ഡൗൺ കാലത്ത് വീട്ടുമുറ്റത്ത് കിണർ കുഴിച്ച് കുടുംബം

മക്കളായ വിഷ്ണുവും വിനയയും വൃന്ദയും ഭാര്യ ബിന്ദുവും ഒപ്പം ചേർന്നു. പത്ത്‌ ദിനം പിന്നിട്ടപ്പോൾ കിണർ പാതാളക്കുഴിയും കടന്ന്‌ വെള്ളം കണ്ടു. 13 കോൽ താഴ്‌ചയിൽ ഒൻപത് അടി വ്യാസത്തിൽ ലോക്ക് ഡൗൺ അപാരതപോലെ വീട്ടുമുറ്റത്തൊരു കിണർ പിറന്നു.

എന്തേ തങ്ങൾക്ക് ഈ ബുദ്ധി നേരത്തേ തോന്നാതിരുന്നതെന്നാണ് കുടുംബത്തിൻ്റെ ഇപ്പോഴത്തെ ചിന്ത. ദിവസക്കൂലിക്കു പോയി ജീവിതമാർഗം തേടുന്ന കുടുംബത്തിന് ലോക്ക് ഡൗൺ പ്രതിസന്ധിയുടെ കാലമാണ്. എങ്കിലും വെറുതെ ഇരിക്കുന്നതെങ്ങനെ എന്ന ചിന്തയിൽനിന്നാണ് കിണർ വെട്ടാൻ ഇവർ ആയുധമെടുത്തത്. ഇനി‌ വശങ്ങൾകൂടി കെട്ടിയാൽ ഒന്നാംതരം കിണറായി. ഒരു കൊവിഡ് ക്കാലത്തിൻ്റെ ഓർമക്കായി എന്നും വീട്ടുമുറ്റത്തൊരു കിണർ.

Last Updated : May 7, 2020, 6:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.