ETV Bharat / state

മാന്ത്രിക ചികിത്സയുടെ മറവില്‍ പീഡനം; വ്യാജ സിദ്ധൻ അറസ്റ്റില്‍ - മാന്ത്രിക ചികിത്സയുടെ മറവില്‍ പീഡനം; വ്യാജ സിദ്ധൻ അറസ്റ്റില്‍

മൂന്ന് വർഷത്തിലധികമായി ഇയാൾ അറബി മാന്ത്രിക ചികിത്സ നടത്തിവരികയാണ്.

മാന്ത്രിക ചികിത്സയുടെ മറവില്‍ പീഡനം; വ്യാജ സിദ്ധൻ അറസ്റ്റില്‍
author img

By

Published : May 10, 2019, 8:03 PM IST

മലപ്പുറം: എടക്കരയില്‍ അറബി മാന്ത്രിക ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. ചുങ്കത്തറ പൂക്കോട്ടുമണ്ണ കപ്പച്ചാലി സുനീര്‍ മന്നാനിയാണ് അറസ്റ്റിലായത്. മുണ്ടേരി സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

2017 ല്‍ മുണ്ടേരിയിലും 2018 ല്‍ ഏര്‍വാടിയിലും വച്ച് യുവതിയെ പലതവണ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. ചികിത്സക്കെന്ന പേരില്‍ പണവും ആഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തിരുന്നു. എന്നാല്‍ പിന്നീട് യുവതി പണവും ആഭരണങ്ങളും തിരികെ വാങ്ങി. ചികിത്സയുടെ മറവില്‍ ഇയാൾ അഞ്ചിലേറെ സ്ത്രീകളെ പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഇവരാരും തന്നെ പരാതി നല്‍കിയിട്ടില്ല. കണ്ണൂര്‍, തലശേരി എന്നിവിടങ്ങളിലുള്ള നിരവധിപേര്‍ ഇയാളുടെ തട്ടിപ്പിനും പീഡനത്തിനും ഇരയായതായും സൂചനയുണ്ട്.

പോത്തുകല്‍, കോടാലിപ്പൊയില്‍, ആനപ്പാറ എന്നിവിടങ്ങളില്‍ മദ്രസ അധ്യാപകനായി ഇയാൾ പ്രവർത്തിച്ചിരുന്നു. പിന്നീട് വിദേശത്തായിരുന്നു. വിദേശത്ത് നിന്ന് മടങ്ങി എത്തിയ ശേഷമാണ് ഏര്‍വാടിയില്‍ അറബി മാന്ത്രിക ചികിത്സ തുടങ്ങുന്നത്. മുനീര്‍ മന്നാനി, കറാമത്ത് ഉസ്താദ് എന്നീ പേരുകളിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Intro:Body:

എടക്കര: അറബി മന്ത്രിക ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റിലായി. ചുങ്കത്തറ പൂക്കോട്ടുമണ്ണ കപ്പച്ചാലി സുനീര്‍ മന്നാനിയാണ് അറസ്റ്റിലായത്. മുണ്ടേരി സ്വദേശിനിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്. മന്ത്രവാദ ചികിത്സക്കായി ആളുകളെ ഏര്‍വാടി തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് സ്ഥിരമായി ഇയാള്‍ കൊണ്ടുപോയിരുന്നു. ചികിത്സയുടെ മറവിലാണ് യുവതിയെ പീഡിപ്പിച്ചത്. 2017-ല്‍ മുണ്ടേരിയിലെ യുവതിയുടെ വീട്ടില്‍ വച്ചും, 2018-ജനുവരി ഒന്നിന് ഏര്‍വാടിയില്‍ വച്ചും പലതവണ പീഡിപ്പിച്ചതായാണ് പരാതി. ചികിത്സക്കായി പണവും ആഭരണങ്ങളും തട്ടിയെടുത്തുവെങ്കിലും, യുവതി തന്ത്രപൂര്‍വ്വം ഇത് തിരികെ വാങ്ങിയതായി പോലീസ് പറയുന്നു. അഞ്ചിലേറെ യുവതികള്‍ ചികിത്സയുടെ മറവില്‍ പീഡിപ്പിക്കപ്പെട്ടതായി പോലിസ് പറയുന്നു. എന്നാല്‍ മാനഹാനി ഭയന്ന് ഇവരിലാരും പരാതിയുമായി എത്തിയിട്ടില്ല. കുട്ടികള്‍ ഉണ്ടാകാത്തവര്‍ക്കായും ഇയാള്‍ ചികിത്സ നടത്തിയിരുന്നു. കണ്ണൂര്‍, തലശ്ശേരി എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചും നിരവധി പേര്‍ ഇയാളുടെ തട്ടിപ്പിനും പീഡനങ്ങള്‍ക്കുമിരയായിട്ടുണ്ട്. പോത്തുകല്‍  കോടാലിപ്പൊയില്‍, ആനപ്പാറ എന്നിവടങ്ങളില്‍ മദ്രസാ അധ്യാപകനായി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് കുറെ നാള്‍ വിദേശത്തായിരുന്നു. വിദേശത്ത് നിന്നെത്തിയ ശേഷം മേഖലയില്‍ വാഹനത്തില്‍ കപ്പക്കച്ചവടവും നടത്തി. തുടര്‍ന്നാണ് ഏര്‍വാടി അറബി മാന്ത്രിക ചികിത്സകനാകുന്നത്. മൂന്ന് വര്‍ഷത്തിലധികമായി ഇയാള്‍ ചികിത്സ ആരംഭിച്ചിട്ട്. മുനീര്‍ മന്നാനി, കറാമത്ത് ഉസ്താദ് എന്നീ പേരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്. പോത്തുകല്‍ എസ്.ഐ പി മാത്യു, സീനിയര്‍ സി.പി.ഒ സി.എ മുജീബ്, സി.പി.ഒമാരായ അര്‍ഷാദ്, സക്കീര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.