ETV Bharat / state

കൊവിഡിൽ പ്രതിസന്ധിയിലായ എക്‌സിബിഷൻ തൊഴിലാളികൾ - കൊവിഡിൽ എക്‌സിബിഷൻ

മഴപെയ്‌താൽ വെള്ളത്തിലാകുന്ന എംഇഎസ് കോളജ് മൈതാനത്ത് എക്‌സിബിഷൻ വസ്‌തുക്കളുമായി ദുരിതത്തിലാണ് 22ഓളം വരുന്ന അതിഥി തൊഴിലാളികൾ

exhibition workers under crisis covid in malappuram malappuram exhibition workers എക്‌സിബിഷൻ തൊഴിലാളികൾ കൊവിഡിൽ എക്‌സിബിഷൻ എംഇഎസ് കോളജ്
എക്‌സിബിഷൻ തൊഴിലാളികൾ
author img

By

Published : May 9, 2020, 1:11 PM IST

Updated : May 9, 2020, 3:11 PM IST

മലപ്പുറം: ഉത്സവവും പെരുന്നാളുമൊക്കെ അടുക്കുമ്പോൾ കൂടെയെത്തുന്നവയാണ് മൈതാനത്ത് തയ്യാറാക്കുന്ന എക്‌സിബിഷനുകൾ. യന്ത്രയൂഞ്ഞാലും ഭീമൻ വഞ്ചിയും മാത്രമല്ല, ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള വിഭവങ്ങളും എക്‌സിബിഷനുകളിൽ ലഭ്യമാണ്. ഇത്തരം എക്‌സിബിഷനുകളിലെ വിപണികൾ ലക്ഷ്യമിട്ട് വരുമാനം കണ്ടെത്തുന്ന നിരവധി അതിഥി തൊഴിലാളികളും നമ്മുടെ നാട്ടിലുണ്ട്. അപ്രതീക്ഷിതമായെത്തിയ ലോക്ക് ഡൗണിൽ എക്‌സിബിഷൻ സാധനങ്ങൾ എന്തുചെയ്യണമെന്നറിയാതെ ദുരിത്തതിലായത് ഇക്കൂട്ടർ കൂടിയാണ്.

കൊവിഡിൽ പ്രതിസന്ധിയിലായ എക്‌സിബിഷൻ തൊഴിലാളികൾ

മലപ്പുറം പൊന്നാനി എംഇഎസ് കോളജ് ഗ്രൗണ്ടിൽ എക്‌സിബിഷനായി കെട്ടിപൊക്കിയ ഷെഡുകളും സാധനങ്ങളും എന്തുചെയ്യണമെന്നറിയാതെ കുടുങ്ങിക്കിടക്കുകയാണ് 22 അതിഥി തൊഴിലാളികൾ. മഴപെയ്‌ത് തുടങ്ങിയാൽ മൈതാനത്ത് വെള്ളം നിറയും. പിന്നെ കെട്ടിപൊക്കിയ ഷെഡും സാധനങ്ങളും വെള്ളത്തിലാകും. ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ എക്‌സിബിഷൻ വസ്‌തുക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും സാധനങ്ങൾ പാലക്കാട് എത്തിക്കുന്നതിനായി അധികാരികൾ വാഹനസൗകര്യം ഏർപ്പെടുത്തി തരണമെന്നുമാണ് ഇവരുടെ ആവശ്യം. നിറവയറുമായി ഗർഭിണി അടക്കമുള്ളവരും കുട്ടികളും മഴപെയ്‌താൽ വെള്ളത്തിലാകുന്ന ഷെഡുകളിലുണ്ട്. ലോക്ക് ഡൗണിന് ശേഷം എത്രയും വേഗം മടങ്ങാമെന്നാണ് ഇവരുടെ പ്രതീക്ഷ

Last Updated : May 9, 2020, 3:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.