മലപ്പുറം: മദ്യശാലകൾ അടച്ചതോടെ മലപ്പുറത്ത് പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്. നിലമ്പൂർ മുതുകാട് നിന്നും 40 ലിറ്റർ വാഷ് പിടിച്ചെടുത്തു. റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്‌ടർ കെ.ടി സജിമോന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർന്ന് വനമേഖലകൾ, പുഴയോരങ്ങൾ, ടൗണുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ ഊർജിതമാക്കി. മദ്യശാലകളിൽ നിന്നും മുൻകൂർ മദ്യം വാങ്ങിയ ചില്ലറ വിൽപനക്കാർ 350 രൂപയുള്ള 500 മില്ലിയുടെ കുപ്പിക്ക് കഴിഞ്ഞ ദിവസം 1,000 രൂപ വരെ ഈടാക്കിയാണ് വിറ്റഴിച്ചത്. പഴയ വാറ്റുകാരുടെയും വിദേശമദ്യ ചില്ലറ വിൽപനക്കാരുടെയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവരെ നീരിക്ഷിച്ച് വരികയാണ്.
മലപ്പുറത്ത് എക്‌സൈസിന്‍റെ കർശന പരിശോധന
പഴയ വാറ്റുകാർ, വിദേശ മദ്യ വിൽപനക്കാർ എന്നിവരെ നിരീക്ഷിച്ച് വരികയാണ്. വനമേഖലകൾ, പുഴയോരങ്ങൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.