മലപ്പുറം : കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ വിമാന കമ്പനികൾ വിദേശ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് അമിത നിരക്ക് ഈടാക്കുന്നത് ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് ഇ.ടി മുഹമ്മദ് ബഷീർ എം.പി.
വിദേശ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പല രാജ്യങ്ങളിലും യാത്രാ ഇളവുകൾ പ്രഖ്യപിച്ചിട്ടും വിമാന കമ്പനികൾ അവസരം മുതലെടുക്കുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടണം.
Also read: സംസ്ഥാനത്ത് 29,682 പേര്‍ക്ക് കൊവിഡ്; 142 മരണം
കൂടാതെ എയർ ഇന്ത്യ വിമാനങ്ങൾ കൂടുതൽ ഏർപ്പെടുത്തണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് അയച്ച കത്തിൽ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു.