മലപ്പുറം: കനത്ത പോരാട്ടം നടന്ന പൊന്നാനിയിൽ മുസ്ലിം ലീഗ് ഇത്തവണയും ഇ.ടി. മുഹമ്മദ് ബഷീറിലൂടെ പച്ചക്കൊടി പാറിച്ചു. കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടിയാണ് ഇ.ടി ഇത്തവണ പാർലമെന്‍റിലേക്ക് നടന്നുകയറുന്നത്. 2009ലാണ് ഇ.ടി. മുഹമ്മദ് ബഷീർ പൊന്നാനി മണ്ഡലത്തിൽ മത്സരിക്കാൻ എത്തുന്നത്. 19,3230 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പൊന്നാനി നിയോജക മണ്ഡലം മുസ്ളീംലീഗിന് നല്‍കിയത്.
പൊന്നാനിയിൽ വീണ്ടും പച്ചക്കൊടി: ഇടി മുഹമ്മദ് ബഷീർ പാർലമെന്‍റിലേക്ക് - ലീഗ്
ലീഗിന്‍റെ ഉറച്ച മണ്ഡലമായ പൊന്നാനി ഇത്തവണയും ഇടി മുഹമ്മദ് ബഷീറിനെ കൈവിട്ടില്ല
മലപ്പുറം: കനത്ത പോരാട്ടം നടന്ന പൊന്നാനിയിൽ മുസ്ലിം ലീഗ് ഇത്തവണയും ഇ.ടി. മുഹമ്മദ് ബഷീറിലൂടെ പച്ചക്കൊടി പാറിച്ചു. കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടിയാണ് ഇ.ടി ഇത്തവണ പാർലമെന്‍റിലേക്ക് നടന്നുകയറുന്നത്. 2009ലാണ് ഇ.ടി. മുഹമ്മദ് ബഷീർ പൊന്നാനി മണ്ഡലത്തിൽ മത്സരിക്കാൻ എത്തുന്നത്. 19,3230 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പൊന്നാനി നിയോജക മണ്ഡലം മുസ്ളീംലീഗിന് നല്‍കിയത്.
Intro:ലീഗിൻറെ ഉറച്ച് മണ്ഡലമായ പൊന്നാനി ഇത്തവണയും ലീഗിനെ കൈവിട്ടില്ല . ഇടി മുഹമ്മദ് ബഷീറിനെ മികച്ച വിജയം നേടി കൊടുക്കാൻ പൊന്നാനിക്ക് ഇത്തവണയും ആയി.
Body:കനത്ത പോരാട്ടം നടന്ന പൊന്നാനിയിൽ മുസ്ലിം ലീഗ് ഇത്തവണയും ഇടി മുഹമ്മദ് ബഷീർ ലൂടെ പച്ചക്കൊടി പാറിച്ചു. കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടിയാണ് ഇടി ഇത്തവണ പാർലമെൻറിലേക്ക് നടന്നുകയറുന്നത്. 2009ലാണ് ഈ അഹമ്മദിന്‍റെ പിൻഗാമിയായി ഇടി മുഹമ്മദ് ബഷീർ പൊന്നാനി മണ്ഡലത്തിൽ എത്തുന്നത്. നാലുതവണ എംഎൽഎ ആയിരുന്ന അദ്ദേഹം ഒരുതവണ വിദ്യാഭ്യാസ മന്ത്രിയും ആയിരുന്നു. 2009ല്‍ 82000ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇടി മുഹമ്മദ് ബഷീർ പൊന്നാനിയിൽ നിന്നും ജയിച്ചത്. എന്നാൽ 2014ല്‍ കഥമാറി. കാൽ ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. പാർലമെന്‍റില്‍ ലീഗിന്‍റെ ശബ്ദമാകാൻ ഇടി മുഹമ്മദ് ബഷീറിന് സാധിച്ചു എന്നാണ് വിലയിരുത്തൽ. മുത്തലാഖ് ബില്ലിനെതിരെ പാർലമെന്‍റില്‍ നടത്തിയ പ്രതിഷേധവും സാമ്പത്തിക സംവരണ ബില്ലിനെതിരെ സ്വീകരിച്ച നിലപാടും സമുദായസംഘടനകൾ ഇടയിൽ ഇടിയുടെ സ്വീകാര്യത വർധിപ്പിച്ചു. മികച്ച പാർലമെന്‍റേറിയൻ എന്ന നിലയിൽ പത്തുവർഷത്തെ അദ്ദേഹത്തിന്‍റെ പ്രകടനത്തെ തൃപ്തികരം ആയിട്ടാണ് മറ്റു പാർട്ടിക്കാർ പോലും കാണുന്നത്. അഭിമാന തട്ടകമായാ പൊന്നാനിയെ നിലനിർത്താൻ ഇത്തവണയും ഇടി മുഹമ്മദ് ബഷീറിന് സാധിച്ചു.
Etv Bharat Malappuram
Conclusion: