ETV Bharat / state

മാപ്പിള സമരങ്ങളുടെ ഏറനാടൻ മനസ് ആർക്കൊപ്പം

2011-ൽ മണ്ഡല രൂപീകരണം മുതൽ മുസ്ലീംലീഗ് നേതാവ് പി.കെ ബഷീർ ആണ് ഏറനാടിന്‍റെ എംഎൽഎ.

Eranad Election Constituency  kerala election 2021  മലപ്പുറം  മാപ്പിള സമരം  ഏറനാട് മണ്ഡലം  മഞ്ചേരി  പി കെ ബഷീർ  പി കെ ബഷീർ എം എൽ എ
പി.കെ.ബഷീറിന്‍റെ ഹാട്രിക്ക് വിജയത്തിന് തടയിടാൻ ആകുമോ ഷറഫലിക്ക്?
author img

By

Published : Mar 8, 2021, 6:49 PM IST

മുസ്‌ലീം ലീഗിന് ശക്തമായ വേരോട്ടമുളള മണ്ഡലമാണ് ഏറനാട്. ബ്രിട്ടീഷുകാർക്കെതിരെ നടന്ന മാപ്പിള സമരങ്ങളുടെ കേന്ദ്രമായിരുന്നു ഏറനാട്. പുഴകളും മലയോരമേഖലകളും വനപ്രദേശങ്ങളുമെല്ലാമായി പ്രകൃതി അനുഗ്രഹിച്ച മണ്ഡലമാണ് ഏറനാട്. മഞ്ചേരി, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭ മണ്ഡലങ്ങളുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് 2008ല്‍ ഏറനാട് മണ്ഡലം രൂപീകരിച്ചത്.

മണ്ഡലത്തിന്‍റെ ചരിത്രം

മണ്ഡല പുനർനിർണ്ണയത്തിന് ശേഷം 2011-ൽ നടന്ന തെരഞ്ഞെടുപ്പിൽ മുസ്‌ലീം ലീഗിന്‍റെ പി.കെ ബഷീറാണ് ആദ്യ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുപക്ഷ മുന്നണി എന്ന രീതിയിൽ ആയിരുന്നില്ല അന്നത്തെ മത്സരം സി.പി.ഐയുടെ സ്ഥാനാർഥിയ്ക്ക് പുറമെ സി.പി.എമ്മിന്‍റെ പിന്തുണയോടെ പിവി അൻവർ സ്വതന്ത്രനായും മത്സര രംഗത്തുണ്ടായിരുന്നു. എൽഡിഎഫിന്‍റെ സിപിഐ സ്ഥാനാർഥി നാലാം സ്ഥാനത്തായിരുന്നു. 2016-ൽ നടന്ന തെരഞ്ഞെടുപ്പിലും ബഷീർ തന്നെയായിരുന്നു ഏറനാടിന്‍റെ എംഎൽഎ.

മണ്ഡലത്തിന്‍റെ രാഷ്ട്രീയം

2008-ലെ മണ്ഡല പുനർനിർണ്ണയത്തോടെയാണ് ഏറനാട് നിയമസഭാമണ്ഡലം നിലവിൽ വന്നത്. നിലമ്പൂർ താലൂക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തും, ഏറനാട് താലൂക്കിലെ അരീക്കോട്, എടവണ്ണ, കാവനൂർ, കീഴുപറമ്പ്, ഊർങ്ങാട്ടിരി, കുഴിമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഏറനാട് നിയമസഭാമണ്ഡലം. 2019 ലെ വോട്ടർ പട്ടിക പ്രകാരം 171167 വോട്ടർമാരാണുള്ളത്. 86831 പുരുഷൻമാരും 84336 സ്‌ത്രീ വോട്ടർമാരുമാണ് ഈ നിയോജകമണ്ഡലത്തിലുളളത്.

നിയമസഭ തെരഞ്ഞെടുപ്പ് 2011

ഏറനാട് മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ 11,246 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പി കെ ബഷീർ ഏറനാടിന്‍റെ എംഎൽഎ ആയി. 114435 പേർ വോട്ട് രേഖപെടുത്തിയ തെരഞ്ഞെടുപ്പിൽ മുസ്‌ലീം ലീഗ് സ്ഥാനാർഥി പികെ ബഷീർ 58698 (51.29%) വോട്ടും സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ 47452 (41.47%) വോട്ടും, ബിജെപി സ്ഥാനാർഥി കെ.പി.ബാബുരാജ് 3448 (3.01%) വോട്ടും നേടി ബിജെപിക്കും പിന്നിലായി സിപിഐ സ്ഥാനാർഥി അഷ്‌റഫ് കാളിയത്ത് 2700 (2.36%) നേടി.

നിയമസഭ തെരഞ്ഞെടുപ്പ് 2016

Eranad Election Constituency  kerala election 2021  മലപ്പുറം  മാപ്പിള സമരം  ഏറനാട് മണ്ഡലം  മഞ്ചേരി  പി കെ ബഷീർ  പി കെ ബഷീർ എം എൽ എ
നിയമസഭ തെരഞ്ഞെടുപ്പ് 2016

12,893 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വീണ്ടും പികെ ബഷീർ വീണ്ടും ഏറനാടിന്‍റെ എംഎൽഎ ആയി. 135389 പേർ വോട്ട് രേഖപെടുത്തിയ തെരഞ്ഞെടുപ്പിൽ മുസ്‌ലീം ലീഗ് സ്ഥാനാർഥി പികെ ബഷീർ 69048 (51%) വോട്ടും എൽഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാർഥി കെ.ടി. അബ്‌ദു റഹിമാൻ 56,155(46.48%) വോട്ടും ബിജെപി സ്ഥാനാർഥി കെ പി ബാബുരാജ് മാസ്റ്റർ തുണ്ടത്തിൽ 6055 (4.47%) വോട്ടും നേടി.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

ഏഴ് പഞ്ചായത്തുകളിൽ ആറെണവും യുഡിഎഫ് ആണ് ഭരിക്കുന്നത്. 20 വര്‍ഷത്തിന് ശേഷം യുഡിഎഫിന്‍റെ ശക്തി കേന്ദ്രമായ എടവണ്ണ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു.

എടവണ്ണ ഗ്രാമപഞ്ചായത്ത് എൽ ഡി എഫ്

ചാലിയാർ ഗ്രാമപഞ്ചായത്ത് യുഡിഎഫ്

അരീക്കോട് ഗ്രാമപഞ്ചായത്ത് യുഡിഎഫ്

കാവനൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ്

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് യുഡിഎഫ്

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് യുഡിഎഫ്

കുഴിമണ്ണ ഗ്രാമപഞ്ചായത്ത് യുഡിഎഫ്

ഏറനാട് നിയോജക മണ്ഡലത്തിലെ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

നിയമസഭ തെരഞ്ഞെടുപ്പ് 2021

മണ്ഡലം പുനർനിർണയത്തെ തുടർന്ന് നിലവിൽ വന്ന ഏറനാട് മണ്ഡലത്തിൽ ഹാട്രിക്ക് വിജയമെന്ന സ്വപ്നവുമായി മുസ്ലീം ലീഗിലെ പി.കെ.ബഷീർ മത്സരത്തിനിറങ്ങുപ്പോൾ ഏറനാട് ചുവപ്പിക്കാൻ മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ യു. ഷറഫലിയെ രംഗത്തിറക്കാൻ ഒരുങ്ങുകയാണ് എൽ.ഡി.എഫ്. മുസ്ലീം ലീഗ് ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാധ്യതാ പട്ടികയിൽ പി.കെ.ബഷീറിന്‍റെ പേര് മാത്രമാണുള്ളത്.

എൽ.ഡി.എഫിൽ സി.പി.ഐയുടെ സീറ്റാണിത്, എന്നാൽ അവസാന നിമിഷം കൊണ്ടോട്ടി, വള്ളിക്കുന്ന് എന്നി മണ്ഡലങ്ങളുമായി സീറ്റ് വെച്ചു മാറുന്ന കാര്യവും സി.പി.എം പരിഗണനയിലുണ്ട്. ഇക്കുറി ഏറനാട്ടിൽ കടുത്ത പോരാട്ടത്തിനാണ് കളം ഒരുങ്ങുന്നത്. പി.കെ.ബഷീർ എം.എൽ.എയുടെ തട്ടകമായ എടവണ്ണ പഞ്ചായത്ത് ഭരണം എൽ ഡി.എഫ് പിടിച്ചതും, യു.ഡി.എഫ് ശക്തികേന്ദ്രമായ ചാലിയാർ പഞ്ചായത്തിൽ എൽ.ഡി.എഫിന് 680 ഓളം വോട്ടുകളുടെ മുൻതൂക്കമുള്ളതും, മുസ്ലിം ലീഗും ക്രിസ്ത്യൻ സമുദായവും തമ്മിലുള്ള അകൽച്ചയും തിരിച്ചടിയാകുമോ എന്ന ആശങ്ക യു.ഡി.എഫിനുണ്ട്.

യു. ഷറഫലിക്ക് മണ്ഡലത്തിലുള്ള വ്യക്തി ബന്ധങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയാൽ വിജയം ഉറപ്പിക്കാമെന്ന് എൽ.ഡി.എഫും കരുതുന്നു, മണ്ഡലത്തിൽ താൻ നടത്തിയ വികസന പ്രവർത്തങ്ങൾ എടുത്തുകാട്ടി പി.കെ.ബഷീറും, സർക്കാറിന്‍റെ ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി എൽ.ഡി.എഫും കളത്തിലിറങ്ങുപ്പോൾ മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായി മാറും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.