ETV Bharat / state

ബഹ്‌റൈനില്‍ നിന്ന് 184 പ്രവാസികൾ കൂടി നാട്ടിലെത്തി

183 പ്രവാസി മലയാളികളും ഒരു ഒരു ഗോവ സ്വദേശിയടക്കം 184 യാത്രക്കാരാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് 474 വിമാനത്തില്‍ കരിപ്പൂരിൽ പറന്നിറങ്ങിയത്. യാത്രക്കാരില്‍ കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയ നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ബഹ്റൈനില്‍ നിന്ന് 184 പ്രവാസികൾ കൂടി നാട്ടിലെത്തി  ബഹ്റൈൻ കരിപ്പൂർ വിമാനം  കേരള കൊവിഡ് വാർത്ത  പ്രവാസികൾ കേരളത്തില്‍ എത്തിയ വാർത്ത  കൊവിഡ് കേരള പ്രതിരോധം  എയർ ഇന്ത്യ  കരിപ്പൂർ വിമാനത്താവളം  karipur airport  emigrants flight bahrain to karipur  kerala covid updates
ബഹ്റൈനില്‍ നിന്ന് 184 പ്രവാസികൾ കൂടി നാട്ടിലെത്തി
author img

By

Published : May 12, 2020, 8:01 AM IST

മലപ്പുറം: കൊവിഡ് ഭീതിയെ തുടർന്ന് ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുമായുള്ള വിമാനം കരിപ്പൂരിലെത്തി. പുലർച്ചെ 12.45നാണ് വിമാനമെത്തിയത്. 183 പ്രവാസി മലയാളികളും ഒരു ഒരു ഗോവ സ്വദേശിയടക്കം 184 യാത്രക്കാരാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് 474 വിമാനത്തില്‍ കരിപ്പൂരിൽ പറന്നിറങ്ങിയത്. ഓപ്പറേഷൻ വന്ദേഭാരത് മിഷന്‍റെ ഭാഗമായി കരിപ്പൂരിൽ എത്തുന്ന മൂന്നാമത്തെ വിമാനമാണ്. ഇന്നലെ എത്തിയതില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാർ കോഴിക്കോട് ജില്ലക്കാരാണ്. മലപ്പുറം ജില്ലയിൽ നിന്ന് 27 പേരും തിരിച്ചെത്തി.

ബഹ്‌റൈനില്‍ നിന്ന് 184 പ്രവാസികൾ കൂടി നാട്ടിലെത്തി

വിമാനത്തിൽ എത്തിയ 184 പേരെ 20 പേര് അടങ്ങുന്ന ഗ്രൂപ്പുകളാക്കി സാമൂഹിക അകലം പാലിച്ചാണ് വിമാനത്തിൽ നിന്ന് പുറത്തിറക്കിയത്. തുടർന്ന് മുഴുവന്‍ യാത്രക്കാരേയും എയ്‌റോ ബ്രിഡ്‌ജില്‍ വച്ചുതന്നെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കൊവിഡ് - ക്വാറന്‍റൈൻ ബോധവത്ക്കരണ ക്ലാസ് നല്‍കിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവര ശേഖരണം നടത്തി. എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധന എന്നിവയ്ക്കു ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിനു പുറത്തിറങ്ങിയത്.

അതേസമയം, പരിശോധനയിൽ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് നാല് പേരെ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ നിന്ന് തന്നെ ആംബുലന്‍സുകളില്‍ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവരെ കൂടാതെ മറ്റ് നാല് പേരെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. തിരിച്ചു എത്തിയ 92 പേരേയാണ് വിവിധ കൊവിഡ് കെയര്‍ സെന്‍ററുകളിലാക്കിയത്.

ഗർഭിണികൾ കുട്ടികൾ വയോധികർ ഉൾപ്പെടെ 85 പേരെ വീടുകളിലേക്ക് നിരീക്ഷണത്തിന് അയച്ചു. ഇവർ പ്രത്യേക നിരീക്ഷണത്തിൽ പൊതു സമ്പർക്കം ഇല്ലാതെ വിടുകളിൽ കഴിയണം. അതേസമയം, മലപ്പുറം ജില്ലയിൽ നിന്ന് തിരിച്ചെത്തിയ പ്രവാസികളെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ അതത് ജില്ല നിശ്ചയിച്ച കൊവിഡ് കെയർ സെൻറികളിലേക്കുമാണ് മാറ്റിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.