മലപ്പുറം: ജനങ്ങലെ വോട്ട് ചെയ്യിക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വണ്ടൂർ നിയോജ മണ്ഡലത്തിൽ ഇലക്ഷൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്വീപ്പിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി. വണ്ടൂർ മണ്ഡലം സ്വീപ്പ് നോഡൽ ഓഫീസറും നിലമ്പൂർ ഡെപ്യൂട്ടി തഹസിൽദാറുമായ കെ.സരിത കുമാരി പദ്ധതി വിശദീകരിച്ചു.
ബോധവൽക്കരണത്തിന്‍റെ ഭാഗമായി ഒപ്പ് ക്യാംപെയിൻ, സ്‌കിറ്റ് അവതരണം, വോട്ടിംങ് യന്ത്രം പരിചയപ്പെടുത്തൽ എന്നിവയും നടത്തി. മാതൃക വോട്ടെടുപ്പും നടത്തി. അമ്പലപ്പടിയിൽ നടന്ന ചടങ്ങിൽ നിരവധി പ്രാദേശിക കൂട്ടായ്‌മകളും പങ്കാളികളായി.