ETV Bharat / state

തിരൂർ റെയിൽവേ സ്റ്റേഷനില്‍ ലഹരി മരുന്ന് വേട്ട; പിടികൂടിയത് ബ്രൗണ്‍ ഷുഗര്‍, എംഡിഎംഎ ഉള്‍പ്പെടെയുള്ളവ - malappuram drugs seized

മലപ്പുറത്ത് ട്രെയിനില്‍ നിന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടി

തിരൂർ റെയിൽവേ സ്റ്റേഷനിൽ ലഹരി മരുന്ന് വേട്ട  Drugs seized at Tirur Railway station  ലഹരി മരുന്ന് വേട്ട  കഞ്ചാവ്  തിരൂർ റെയിൽവേ സ്റ്റേഷന്‍  മരുന്ന് വേട്ട  Tirur Railway station  മലപ്പുറത്ത് ലഹരി മരുന്ന് വേട്ട  malappuram drugs seized  ലഹരി മരുന്ന് പിടികൂടി
എക്‌സൈസ് സിഐയുടെ പ്രതികരണം
author img

By

Published : Sep 10, 2022, 7:41 PM IST

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരി മരുന്ന് വേട്ട. മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ്, എംഡിഎംഎ, ബ്രൗണ്‍ ഷുഗര്‍ എന്നിവ പിടികൂടി. ശനിയാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 10) സംഭവം.

ഓണം പ്രമാണിച്ച് ട്രെയിന്‍ വഴി ലഹരി മരുന്ന് കടത്ത് വര്‍ധിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആര്‍പിഎഫും എക്‌സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയും നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് പിടികൂടിയത്. ട്രെയിനിലെ ഇരിപ്പിടത്തിന് താഴെയായാണ് ലഹരി മരുന്ന് കണ്ടെത്തിയത്. മയക്ക് മരുന്ന് കടത്തുന്നവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കുമെന്ന് ആർപിഎഫ് എസ്ഐ കെ.എം സുനിൽകുമാർ പറഞ്ഞു.

എക്‌സൈസ് സിഐയുടെ പ്രതികരണം

എക്‌സൈസ് സിഐ മുഹമ്മദ് സലീം, ആർപിഎഫ് എഎസ്ഐമാരായ സജിമോൻ അഗസ്റ്റ്യൻ, പ്രമോദ്, ഹെഡ് കോൺസ്റ്റബിൾമാരായ പ്രദീപ്, സതീഷ്, കോൺസ്റ്റബിൾ മുരളീധരൻ, എക്സൈസ് പ്രിവന്‍റീവ് ഓഫിസർമാരായ പ്രജോഷ് കുമാർ, ബിനുരാജ്, ഐബി പ്രിവന്‍റീവ് ഓഫിസർ രതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദലി, നൗഫൽ, ഡ്രൈവർ ചന്ദ്രമോഹനൻ എന്നവരടങ്ങുന്ന സംഘമാണ് മയക്ക് മരുന്ന് പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.