ETV Bharat / state

മലപ്പുറത്ത്‌ ലഹരിവസ്‌തു നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്‌ഡ്‌; പിടിച്ചെടുത്തത്‌ ലക്ഷങ്ങള്‍ വിലവരുന്ന യന്ത്രങ്ങളും ലഹരിവസ്‌തുക്കളും - ഹാൻസ് നിര്‍മ്മാണം വേങ്ങര

ആളൊഴിഞ്ഞ റബർ തോട്ടത്തിന്‌ നടുവിലെ ഇരുനില വീട്ടിൽ പ്രവർത്തിച്ചിരുന്നത്‌ ലഹരിവസ്‌തു നിര്‍മ്മാണ കേന്ദ്രം. അഞ്ചു മാസത്തോളമായി രാവും പകലും ഇവിടെ പ്രവർത്തിച്ചിരുന്നത് 5 ലക്ഷത്തോളം വില വരുന്ന മൂന്നു യൂണിറ്റുകള്‍. ബീഡി നിർമ്മാണം എന്നാണ് പ്രതികൾ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

raid in malappuram drugs manufacturing unit  drugs manufacturing unit seized  drugs manufacturing centre in malappuram vengara  four arrested with banned drugs from malappuram  മലപ്പുറത്ത്‌ ലഹരിവസ്‌തു നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്‌ഡ്‌  മലപ്പുറത്ത്‌ ലഹരിവസ്‌തു നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി  ഹാൻസ് നിര്‍മ്മാണം വേങ്ങര  നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മലപ്പുറത്ത്‌ നാല്‌ പേര്‍ പിടിയില്‍
മലപ്പുറത്ത്‌ ലഹരിവസ്‌തു നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്‌ഡ്‌; പിടിച്ചെടുത്തത്‌ ലക്ഷങ്ങള്‍ വിലവരുന്ന യന്ത്രങ്ങളും ലഹരിവസ്‌തുക്കളും
author img

By

Published : Nov 12, 2021, 9:19 PM IST

മലപ്പുറം: വേങ്ങരയിൽ പുകയില ഉല്‍പന്നമായ ഹാൻസ് നിർമ്മാണ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ പരിശോധനയിൽ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. ഇവിടെ നിന്ന്‌ 4 പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വേങ്ങര വട്ടപ്പൊന്ത എന്ന സ്ഥലത്താണ് ആളൊഴിഞ്ഞ റബർ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം കണ്ടെത്തിയത്.

ALSO READ: സുകുമാര കുറുപ്പ് വൃദ്ധസദനത്തിലെന്ന് വാര്‍ത്ത; പരിശോധന നടത്തി ക്രൈംബ്രാഞ്ച്

അന്വേഷണ സംഘം എത്തിയ സമയത്തും കേന്ദ്രം പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കൺകടകടവൻ അഫ്‌സൽ (30), തിരൂരങ്ങാടി ആർ.നഗർ സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് സുഹൈൽ ( 25), അന്യസംസ്ഥാന തൊഴിലാളി ഡൽഹി സ്വദേശി അസ്‌ലം (23) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്‌പി പ്രതീപിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്‌ക്വാഡ്‌ പിടികൂടിയത്.

മലപ്പുറത്ത്‌ ലഹരിവസ്‌തു നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്‌ഡ്‌; പിടിച്ചെടുത്തത്‌ ലക്ഷങ്ങള്‍ വിലവരുന്ന യന്ത്രങ്ങളും ലഹരിവസ്‌തുക്കളും

5 ലക്ഷത്തോളം വില വരുന്ന മൂന്നു യൂണിറ്റുകളാണ് അഞ്ചു മാസത്തോളമായി രാവും പകലും ഇവിടെ പ്രവർത്തിച്ചിരുന്നത്. ബാംഗ്ലൂരിൽ നിന്നും ഉണക്ക മത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്‌കൃത വസ്‌തുക്കൾ ഇവിടെ എത്തിച്ചിരുന്നത്. ഡൽഹിയിൽ നിന്നും പാക്കിങ്ങിനുള്ള വസ്‌തുക്കളും എത്തിച്ചിരുന്നു.

രാത്രിയിൽ ഇവിടെ എത്തുന്ന സംഘം വില കൂടിയ ആഡംബര വാഹനങ്ങളിലാണ് സoസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തി കൊണ്ടുപോയിരുന്നത്. ബീഡി നിർമ്മാണം എന്നാണ് പ്രതികൾ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

ALSO READ: പ്ലസ് വണ്‍ പ്രവേശനം; പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതോടെ പരിഹാരമാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

പിടിയിലായ ഹംസ പട്ടാമ്പിയിൽ 100 ചാക്കോളം ഹാൻസ് പിടികൂടിയ കേസില്‍ പ്രതിയാണ്‌. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്‌ ലഭിച്ച രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്‌പി പി.എം പ്രദീപ്, വേങ്ങര ഇൻസ്‌പെക്‌ടർ എം.മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്‌ക്വാഡ്‌ അംഗങ്ങളായ അബ്‌ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്‌ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.