മലപ്പുറം:വീടുകളിൽ ക്വാറൻ്റൈൻ സൗകര്യമില്ലാത്തവർക്കുള്ള ഡൊമിസിലെറി കൊവിഡ് കെയർ സെൻ്ററിന് വണ്ടൂർ പഞ്ചായത്തിൽ തുടക്കം. അമ്പലപ്പടിയിലെ പ്രീമെട്രിക് ഹോസ്റ്റലിൽ ആരoഭിച്ച കേന്ദ്രം വണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈജൽ എപ്പറ്റ ഉദ്ഘാടനം ചെയ്തു.ഓക്‌സിജൻ ഉൾപടെയുളള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഹോസ്റ്റലിലെ 13 റൂമുകളുo ടോയ്‌ലറ്റുകളും ശുചീകരിച്ച് അണുനശീകരണം നടത്തിയിരുന്നു.25 ബെഡുകൾ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ ,ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.