ETV Bharat / state

ഈ സ്നേഹത്തിന് മുന്നില്‍ പൊലീസ് തോറ്റു, പുലാമന്തോളില്‍ നിന്നൊരു സുന്ദര കാഴ്ച - പാലക്കാട് - മലപ്പുറം ജില്ല അതിർത്തി

തൃത്താലയിൽ നിന്ന് താൽക്കാലിക ഡ്യൂട്ടിക്കെത്തിയ സീനിയർ സിവില്‍ പൊലീസ് ഓഫീസർ സജീവിനും സംഘത്തിനുമാണ് നായ കൂട്ടായുള്ളത്. പുലാമന്തോളില്‍ നിന്നൊരു സുന്ദര കാഴ്ച.

പൊലീസിനൊപ്പം സഹായിയായി നായ  Dog assisted by police;  distinct model of symbiotic love  സഹജീവി സ്‌നേഹത്തിന്‍റെ വേറിട്ട മാതൃക  ലോക്ക്‌ ഡൗൺ
പൊലീസിനൊപ്പം സഹായിയായി നായ; സഹജീവി സ്‌നേഹത്തിന്‍റെ വേറിട്ട മാതൃക
author img

By

Published : May 20, 2021, 4:23 PM IST

Updated : May 20, 2021, 10:36 PM IST

മലപ്പുറം: കൊവിഡാണ്, മനുഷ്യനും മിണ്ടാപ്രാണികൾക്കും ഒരുപോലെ ദുരിതകാലമാണ്... ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പരിശോധനയും നിരീക്ഷണവുമായി പൊലീസുകാർ നാടിന്‍റെ മുക്കിലും മൂലയിലുമുണ്ട്. പക്ഷേ മിക്കപ്പോഴും ഭക്ഷണവും വെള്ളവും കൃത്യസമയത്ത് ലഭിക്കാതെയാകും ജോലി തുടരുന്നത്. പാലക്കാട് - മലപ്പുറം ജില്ലാ അതിർത്തിയായ പുലാമന്തോളില്‍ പരിശോധനയ്ക്കെത്തിയെ പൊലീസുകാർക്ക് കൂട്ടായി എത്തിയ നായയാണ് ഈ കഥയിലെ താരം. ഈ മഹാമാരിക്കാലത്ത് ഇങ്ങനെയൊരു കാഴ്‌ച അപൂർവമാണ്.

ഈ സ്നേഹത്തിന് മുന്നില്‍ പൊലീസ് തോറ്റു, പുലാമന്തോളില്‍ നിന്നൊരു സുന്ദര കാഴ്ച

തൃത്താലയിൽ നിന്ന് താൽക്കാലിക ഡ്യൂട്ടിക്കെത്തിയ സീനിയർ സിവില്‍ പൊലീസ് ഓഫീസർ സജീവിനും സംഘത്തിനുമാണ് നായ കൂട്ടായുള്ളത്. രാവിലെ പൊലീസുകാരെത്തിയാൽ നന്ദി പ്രകടനത്തോടെ സ്വീകരണം. ആദ്യമൊന്നും അത്ര ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട്‌ എല്ലാവരുമായും ഇണക്കത്തിലായി. അതോടെ പൊലീസുകാർ കയ്യിലുണ്ടായിരുന്ന ബിസ്‌ക്കറ്റ് നല്‍കി. ആദ്യമുണ്ടായിരുന്ന നന്ദിയും സ്നേഹവും ഇപ്പോൾ ഇരട്ടിയായി. കഴിഞ്ഞ മൂന്നു ദിവസമായി മഴ നനഞ്ഞ് നായയും വാഹന പരിശോധനയിൽ പങ്കാളിയാണ്. ലോക്ക്ഡൗണിലെ ജോലിക്കിടെ നായയുടെ കൂട്ട് ആശ്വാസമാണെന്ന് പൊലീസുകാരും പറയുന്നു.

Last Updated : May 20, 2021, 10:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.