മലപ്പുറം: ജില്ലയിലേക്ക് കൂടുതല്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പടെയുള്ളവര്‍ക്ക് എസ്.കെ.എസ്.കെ.എഫ് ഈസ്റ്റ് ജില്ല കമ്മിറ്റി നിവേദനം അയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലയില്‍ നിന്നുള്ള മന്ത്രിക്കും എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും നിവേദനം കൈമാറി. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയില്‍ കുറഞ്ഞ ഡോസ് വാക്‌സിനാണ് എത്തിയത്. കടുത്ത നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ചികില്‍ത്സ സൗകര്യങ്ങളൊരുക്കുന്നതിലും വാക്‌സിന്‍ എത്തിക്കുന്നതിലുമുള്ള കുറവ് അടിയന്തരമായി പരിഹരിക്കണമെന്നും പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി എന്നിവര്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ആരോഗ്യമേഖലയിലെ പ്രതിസന്ധിക്കായി കൂട്ടായ ആവശ്യമുയരണമെന്ന് ഇതുസംബന്ധിച്ച് ചേര്‍ന്ന ജില്ല സെക്രട്ടറിയേറ്റ് ഓണ്‍ലൈന്‍ ചര്‍ച്ചാസംഗമം അഭിപ്രായപ്പെട്ടു.
കൂടുതല്‍ വായനക്ക്: വാക്‌സിൻ വിതരണത്തിൽ അവഗണന: മുഖ്യമന്ത്രിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കത്ത്
അതേസമയം ജില്ലയില്‍ കൊവിഡ് ചികിത്സ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായുള്ള ജില്ലാതല കോഡിനേഷന്‍ ആൻഡ് മോണിറ്ററിങ്ങ് കമ്മറ്റി (ദിശ)യുടെ യോഗമാണ് കലക്ടറേറ്റില്‍ നടന്നത്.