ETV Bharat / state

പോളിയോ തുള്ളിമരുന്ന്; മലപ്പുറത്ത് 91 ശതമാനം നേട്ടമെന്ന് ഡിഎംഒ - District medical officer Dr K Sakina

പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ചും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് മലപ്പുറം ജില്ലയില്‍ തുള്ളിമരുന്ന് നല്‍കിയിരുന്നത്.

മലപ്പുറം  പള്‍സ് പോളിയോ  ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ.കെ സക്കീന  തുള്ളിമരുന്ന് വിതരണം  തുള്ളിമരുന്ന്  DMO dr.sakeena  MALAPPURAM dmo  pulsepolio  polio drops  District medical officer Dr K Sakina  malappuram
91 ശതമാനം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകാനായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ.കെ സക്കീന
author img

By

Published : Jan 23, 2020, 8:10 AM IST

മലപ്പുറം: പള്‍സ്‌ പോളിയോ തുള്ളിമരുന്ന് വിതരണത്തില്‍ മലപ്പുറം ജില്ലക്ക് മുന്നേറ്റം. ജില്ലയിൽ മാത്രമായി അഞ്ചുവയസ്സിന് താഴെയുള്ള 4,50,415 കുട്ടികൾക്ക് തുള്ളിമരുന്നു നല്‍കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടതെന്നും 4,08,360 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാൻ സാധിച്ചതായും ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. 91 ശതമാനം നേട്ടമാണ് ജില്ല കൈവരിച്ചതായും ഡോ.കെ സക്കീന പറഞ്ഞു. പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ചും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് തുള്ളിമരുന്ന് നല്‍കിയിരുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിപ്പെടാനാവാത്ത വീടുകളുണ്ടെന്നും അവിടങ്ങളിൽ പോളിയോ തുള്ളിമരുന്ന് ഇന്ന് വിതരണം ചെയ്യുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

തുള്ളിമരുന്ന് നല്‍കാന്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇത് പരിപാടിയോടുള്ള താൽപര്യവും ജനപിന്തുണയുമാണ് സൂചിപ്പിക്കുന്നതെന്നും ഡി.എം.ഒ. കൂട്ടിച്ചേര്‍ത്തു. ആദ്യദിനത്തിൽ ബൂത്തിലെത്തി തുള്ളിമരുന്നു നല്‍കുന്നവര്‍ 50 മുതല്‍ 55 ശതമാനം മാത്രമാണ്. തുടർന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കുകയാണ് പതിവ്. ഇത്തവണയും ജനുവരി 19ന് നടന്ന ബൂത്ത് തല പരിപാടിയില്‍ 2,43,057 കുട്ടികള്‍ക്കാണ് തുള്ളിമരുന്നു നല്‍കിയത്. തുടര്‍ന്ന് 20, 21 തീയതികളില്‍ നടന്ന വീടുകൾ കേന്ദ്രീകരിച്ച സന്ദര്‍ശനത്തിലൂടെയാണ് 1,52,636 കുട്ടികള്‍ക്ക് കൂടി തുള്ളിമരുന്നു നല്‍കാന്‍ സാധിച്ചതെന്നും ജില്ലാമെഡിക്കല്‍ ഓഫീസർ പറഞ്ഞു.

Intro:പോളിയോ തുള്ളിമരുന്ന് വിതരണത്തില്‍ മലപ്പുറം ഇല്ല ജില്ല മുന്നേറുന്നു
91 ശതമാനം നേട്ടം ഇതുവരെ ജില്ല കൈവരിച്ചതായും ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു.Body:
പള്‍സ്‌പോളിയോ തുള്ളിമരുന്ന് വിതരണത്തില്‍ ജില്ല മുന്നേറുന്നു. ജില്ലയില്‍ പോളിയോ തുള്ളിമരുന്നു നല്‍കാന്‍ ആരോഗ്യവകുപ്പ് ലക്ഷ്യമിട്ട അഞ്ചുവയസ്സിന് താഴെയുള്ള 4,50,415 കുട്ടികളില്‍ 4,08,360 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കിയതായും 91 ശതമാനം നേട്ടം ഇതുവരെ ജില്ല കൈവരിച്ചതായും ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു.

പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ചും തുടര്‍ന്ന് മൂന്ന് ദിവസങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ചുമാണ് തുള്ളിമരുന്ന് ജില്ലയില്‍ നല്‍കിയിരുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിപ്പെടാനാവാത്ത ബാക്കി വീടുകളില്‍ ഇന്നും വിതരണം ചെയ്യും. തുള്ളിമരുന്ന് നല്‍കുമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ വീടുകളുടെ എണ്ണം കൂടുതലായതിനാലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് ദിവസം കൊണ്ട് മുഴുവന്‍ വീടുകളും സന്ദര്‍ശിക്കാന്‍ കഴിയാതിരുന്നതെന്നും അതിനാലാണ് രണ്ട് ദിവസം കൂടി അനുവദിച്ചതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇതുവരെയും ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിക്കാത്ത വീടുകളില്‍ നിന്നും തുള്ളിമരുന്ന് നല്‍കാന്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇത് പരിപാടിയോടുള്ള താത്പര്യവും ജനപിന്തുണയാണ് സൂചിപ്പിക്കുന്നതെന്നും ഡി.എം.ഒ. കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ എല്ലാവര്‍ഷവും പോളിയോതുള്ളി മരുന്ന് വിതരണത്തിന്റെ ആദ്യദിനം ബൂത്തിലെത്തി തുള്ളിമരുന്നു നല്‍കുന്നവര്‍ 50 മുതല്‍ 55 ശതമാനം മാത്രമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി തുള്ളിമരുന്ന് നല്‍കുകയാണ് ജില്ലയില്‍ പതിവ്. ഇത്തവണയും ജനുവരി 19ന് നടന്ന ബൂത്ത് തല പരിപാടിയില്‍ 2,43,057 കുട്ടികള്‍ക്കാണ് തുള്ളിമരുന്നു നല്‍കിയത്. തുടര്‍ന്ന് 20, 21, തീയതികളില്‍ നടന്ന വീട് സന്ദര്‍ശനത്തിലൂടെയാണ് 1,52,636 കുട്ടികള്‍ക്ക് കൂടി തുള്ളിമരുന്നു നല്‍കാന്‍ സാധിച്ചതെന്നും ജില്ലാമെഡിക്കല്‍ ഓഫീസറുടെ അറിയിപ്പില്‍ പറയുന്നു.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.