ETV Bharat / state

പ്രളയബാധിതരോട് അവഗണന; നിലമ്പൂർ താലൂക്ക് ഓഫീസ് ഉപരോധിച്ചു

2019 ആഗസ്റ്റിൽ നഗരസഭയിൽ മാത്രം 1716 വീടുകളിൽ വെള്ളം കയറുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. 198 വീടുകൾ പൂർണമായും 836 വീടുകൾ ഭാഗികമായും തകർന്നു.

author img

By

Published : Jun 27, 2020, 3:17 AM IST

Disregard for flood victims; Siege of Nilambur Taluk Office  Disregard for flood victims  Siege of Nilambur Taluk Office  നിലമ്പൂർ താലൂക്ക് ഓഫീസ് ഉപരോധിച്ചു  നിലമ്പൂർ താലൂക്ക് ഓഫീസ്  നിലമ്പൂർ  പ്രളയം
നിലമ്പൂർ

മലപ്പുറം: പ്രളയബാധിതരെ സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നിലമ്പൂർ താലൂക്ക് ഓഫീസ് ഉപരോധിച്ചു. പ്രളയബാധിതരോട് കടുത്ത വിവേചനവും അവഗണനയും തുടരുന്ന സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് നിലമ്പൂർ മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയബാധിതർ നിലമ്പൂർ താലൂക്ക് ഓഫീസ് ഉപരോധിച്ചത്.

പ്രളയബാധിതരോട് അവഗണന; നിലമ്പൂർ താലൂക്ക് ഓഫീസ് ഉപരോധിച്ചു

2019 ആഗസ്റ്റിൽ നഗരസഭയിൽ മാത്രം 1716 വീടുകളിൽ വെള്ളം കയറുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. 198 വീടുകൾ പൂർണമായും 836 വീടുകൾ ഭാഗികമായും തകർന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ ജോയിന്‍റ് വെരിഫിക്കേഷൻ നടത്തി സർക്കാരിലേക്ക് നൽകിയിട്ടും ആദ്യഘട്ടത്തിലെ ആശ്വാസധനം പോലും പലർക്കും ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തെ ലാന്‍റ് റവന്യൂ കമ്മീഷണറുടെ ഓഫീസിലും റീബിൽഡ് കേരളയുടെ ഓഫീസിലും ബന്ധപെട്ടാൽ വ്യക്തമായ മറുപടിയില്ലെന്നും ആക്ഷേപമുണ്ട്. പരാതി നൽകുവാൻ അപ്പീൽ സൗകര്യവുമില്ല. നിലമ്പൂരിലെ പ്രളയബാധിതരെ സഹായിക്കാൻ എംഎൽഎയുടെ നേതൃത്തിൽ റീബിൽഡ് നിലമ്പൂരിന്‍റെ പേരിൽ പിരിചെടുത്ത പണം എന്ത് ചെയ്തു വെന്ന് വ്യക്തമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയിന്തിരമായ നടപടി ഉണ്ടായില്ലങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.