ETV Bharat / state

വനാതിർത്തി നിർണയത്തിന്‍റെ പേരിൽ കുടിയിറക്കൽ അനുവദിക്കില്ലെന്ന് എസ് കെ എസ് എസ് എഫ് - വന ഭൂമി

1950 കളിൽ ജനവാസം തുടങ്ങിയതും 1977 ന് മുമ്പ് പട്ടയം ലഭിച്ചതും വഴിക്കടവ് വില്ലേജിൽ നികുതിയടച്ച് വരുന്നതുമായ സ്ഥലവും വീടും കെട്ടിടങ്ങളും വനഭൂമിയാണന്ന വനം വകുപ്പിന്‍റെ വിചിത്ര വാദം അംഗീകരിക്കാൻ കഴിയില്ലന്നും എസ് കെ എസ് എസ് എഫ്

കുടിയിറക്കൽ  വഴിക്കടവ് പഞ്ചായത്ത്  മരുത  മാമാങ്കര  മണൽ പാടം  പുത്തിരി പാടം  എസ് കെ എസ് എസ് എഫ്  എടക്കര മേഖല എസ് കെ എസ് എസ് എഫ്  വനഭൂമി നിർണ്ണയം  വന ഭൂമി  dislodge cannot tolerate skssf
വനാതിർത്തി നിർണയത്തിന്‍റെ പേരിൽ കുടിയിറക്കൽ അനുവദിക്കില്ല:എസ് കെ എസ് എസ് എഫ്
author img

By

Published : Oct 13, 2020, 12:59 PM IST

മലപ്പുറം: വഴിക്കടവ് പഞ്ചായത്തിലെ മരുത, മാമാങ്കര, മണൽ പാടം, പുത്തിരി പാടം ഭാഗങ്ങളിലായി നൂറ് കണക്കിന് വീട്ടുക്കാരെ പ്രയാസത്തിലാക്കുന്ന വനഭൂമി നിർണ്ണയത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് എടക്കര മേഖല എസ് കെ എസ് എസ് എഫ് ആവശ്യപ്പെട്ടു. 1950 കളിൽ ജനവാസം തുടങ്ങിയതും 1977 ന് മുമ്പ് പട്ടയം ലഭിച്ചതും വഴിക്കടവ് വില്ലേജിൽ നികുതിയടച്ച് വരുന്നതുമായ സ്ഥലവും വീടും കെട്ടിടങ്ങളും വനഭൂമിയാണന്ന വനം വകുപ്പിന്‍റെ വിചിത്ര വാദം അംഗീകരിക്കാൻ കഴിയില്ലന്നും ഇതിനെതിരെ ജനകീയ പ്രക്ഷോഭം നടത്തുമെന്നും സംഭവസ്ഥലം സന്ദർശിച്ച എസ് കെ എസ് എസ് എഫ് ഭാരവാഹികൾ പറഞ്ഞു. കിടപ്പ് രോഗികളും വൃദ്ധരും വിധവകളുമായ നിരാലമ്പരുടെ വേദന സർക്കാർ കാണണമെന്നും മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും നേതാക്കൾ ആവിശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.