മലപ്പുറം: മഴക്കാലത്ത് ഭയമില്ലാതെ കിടന്നുറങ്ങാൻ ഒരു ഇടം തേടി ദേവകിയും കുടുംബവും. 2019 ഓഗസ്‌റ്റിലെ പ്രളയത്തിലാണ് പോത്തുകൽ പഞ്ചായത്തിലെ മലാംകുണ്ട് വലിയപറമ്പിൽ വാസുദേവന്‍റെ ഭാര്യ ദേവകിക്കു വീട് നഷ്ട്ടപെട്ടത്.അതിരുവിട്ടി മലവാരത്തിലുണ്ടായ വൻ ഉരുൾപൊട്ടലിൽ ഉണ്ടായ മലവെള്ളപാച്ചിലാണ് ഇവർക്ക് വീട് നഷ്‌ട്ടമായത്. പീന്നീട് ഇവരുടെ ജീവിതം പൂളപ്പാടത്തെ ദുരിതാശ്വാസ കേന്ദ്രത്തിലായിരുന്നു.
വീണ്ടും മഴക്കാലമെത്തിയതോടെ ദേവകി ഉൾപ്പടെ 15 കുടുംബങ്ങൾ പ്രളയ ഭീതിയിലാണ്. പ്രളയഭീഷണി ഇല്ലാത്ത മേഖലയിൽ 5 സെന്‍റ് സ്ഥലവും വീടും സർക്കാർ നൽകണമെന്നാണ് ഇവരുടെ ആവശ്യം.