ETV Bharat / state

റോഡ്‌ സുരക്ഷാവാരത്തിൽ സന്ദേശവും സമ്മാനവുമായി മോട്ടോർ വാഹനവകുപ്പ് - സന്ദേശവും സമ്മാനവുമായി മോട്ടോർ വാഹനവകുപ്പ്

ഗതാഗത നിയമം അനുസരിക്കുന്നതോടൊപ്പം തന്നെ പ്രകൃതിയും സംരക്ഷിക്കണം എന്ന സന്ദേശം നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്.

മലപ്പുറം  malappuram  റോഡ്‌ സുരക്ഷാവാരം  road safety week  മോട്ടോർ വാഹനവകുപ്പ്  Department of Motor Vehicles malappuram  സന്ദേശവും സമ്മാനവുമായി മോട്ടോർ വാഹനവകുപ്പ്  prize for road safety
റോഡ്‌ സുരക്ഷാവാരത്തിൽ സന്ദേശവും സമ്മാനവുമായി മോട്ടോർ വാഹനവകുപ്പ്
author img

By

Published : Jan 17, 2020, 8:27 AM IST

Updated : Jan 17, 2020, 9:44 AM IST

മലപ്പുറം: റോഡ് സുരക്ഷാ പ്രചരണവും ഒപ്പം സമ്മാനവുമായി മോട്ടോർ വാഹനവകുപ്പ്. മുപ്പത്തിയൊന്നാം ദേശീയ റോഡ് സുരക്ഷാ വാരത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നിയമം പാലിച്ച്‌ വാഹനമോടിച്ചവർക്ക് തിരൂരങ്ങാടി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ റോഡ് സുരക്ഷാ സന്ദേശമടങ്ങിയ തുണിസഞ്ചികൾ സമ്മാനമായി നല്‍കി.ഇരുചക്രവാഹനങ്ങളിൽ രണ്ടുപേരും ഹെൽമറ്റ് ധരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക തുടങ്ങിയ നിയമങ്ങൾ പാലിച്ചവർക്ക്‌ തുണിസഞ്ചികൾ വിതരണം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്‌തു . ഒപ്പം പ്രകൃതി സംരക്ഷണത്തിന്‍റെ സന്ദേശവും കൈമാറി .ഗതാഗത നിയമം അനുസരിക്കുന്നതോടൊപ്പം തന്നെ പ്രകൃതിയും സംരക്ഷിക്കണം എന്ന സന്ദേശം നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്.

റോഡ്‌ സുരക്ഷാവാരത്തിൽ സന്ദേശവും സമ്മാനവുമായി മോട്ടോർ വാഹനവകുപ്പ്

കരിപ്പൂർ വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, തീരദേശ മേഖലകളിലെ ബീച്ചുകൾ, കളിസ്ഥലങ്ങളായ ടർഫുകൾ, മൈതാനങ്ങൾ, സ്‌കൂൾ കോളജ് പരിസരങ്ങൾ എന്നിവ കേന്ദ്രീകരിച്ചും താലൂക്കിലെ പ്രധാന 50 കേന്ദ്രങ്ങളിലും റോഡ് സുരക്ഷാ സന്ദേശ ക്ലാസുകൾ നൽകി ലഘുലേഖ വിതരണം ചെയ്‌തു.

കഴിഞ്ഞവർഷം റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് റോഡ് സുരക്ഷാ സന്ദേശങ്ങൾ നൽകിയതിന്‍റെ ഭാഗമായി അപകടങ്ങൾ കുറക്കാൻ സാധിച്ചതിന്‍റെ ഭാഗമായാണ് ഇത്തവണ കൂടുതൽ മേഖലകളിൽ സന്ദേശമെത്തിക്കാൻ അധികൃതർ തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് റെയിൽവെ, വിമാനത്താവളം, ബീച്ചുകൾ, കളിസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് റോഡ് സുരക്ഷാ സന്ദേശം നൽകുന്നത്.

Intro:റോഡ് സുരക്ഷാവാരം
നാടും നഗരവും ഇളക്കിമറിച്ച് റോഡ് സുരക്ഷാ പ്രചരണവും,
സമ്മാനവുമായി മോട്ടോർ വാഹനവകുപ്പ്.ഗതാഗത നിയമം അനുസരിക്കുന്നതോടൊപ്പ
തന്നെ പ്രകൃതിയും സംരക്ഷിക്കണം എന്ന സന്ദേശം നൽകിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. Body:31ആം ദേശീയ റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി
നാടും നഗരവും ഇളക്കിമറിച്ച് റോഡ് സുരക്ഷാ സന്ദേശം നൽകുകയും, നിരത്തിൽ നിയമം പാലിച്ച്ത്തുന്ന ഡ്രൈവർമാർക്ക് പ്രകൃതി സംരക്ഷണ സന്ദേശം നൽകി റോഡ് സുരക്ഷാ സന്ദേശമടങ്ങിയ തുണിസഞ്ചികൾ സമ്മാനം നൽകുകയാണ് തിരൂരങ്ങാടി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഗതാഗത നിയമം അനുസരിക്കുന്നതോടൊപ്പ
തന്നെ പ്രകൃതിയും സംരക്ഷിക്കണം എന്ന സന്ദേശം നൽകിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ഇരുചക്രവാഹനങ്ങളിൽ രണ്ടുപേർ ഹെൽമറ്റ് ധരിച്ചവർ, സീറ്റ് ബെൽറ്റ് ധരിച്ചവർ തുടങ്ങിയ നിയമങ്ങൾ പാലിച്ചവർക്കാണ് തുണിസഞ്ചികൾ വിതരണം ചെയ്തതും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തത്.
കൂടാതെ നാടും നഗരവും ഇളക്കിമറിച്ച് റോഡ് സുരക്ഷാ സന്ദേശം കൂടി നൽകുകയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കരിപ്പൂർ എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, തീരദേശ മേഖലകളിലെ ബീച്ചുകൾ, യുവാക്കളിലും, വിദ്യാർത്ഥികളിലും റോഡ് സുരക്ഷാ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യം വെച്ച് കളിസ്ഥലങ്ങളായ ടർഫുകൾ, മൈതാനങ്ങൾ, സ്കൂൾ കോളേജ് പരിസരങ്ങൾ എന്നിവ കേന്ദ്രീകരിച്ചും റിലേ റോഡ് സുരക്ഷാ സന്ദേശത്തിന്റെ ഭാഗമായി താലൂക്കിലെ പ്രധാന 50 കേന്ദ്രങ്ങളിലും റോഡ് സുരക്ഷാ സന്ദേശ ക്ലാസുകൾ നൽകുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു.

ബൈറ്റ്
കെ നിസാർ,
എ എം വി ഐ

കഴിഞ്ഞവർഷം റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് റോഡ് സുരക്ഷാ സന്ദേശങ്ങൾ നൽകിയതിന്റെ ഭാഗമായി അപകടങ്ങൾ കുറക്കാൻ സാധിച്ചതിന്റെ ഭാഗമായാണ് ഈ പ്രാവശ്യം കൂടുതൽ മേഖലകളിൽ റോഡ് സുരക്ഷാ സന്ദേശ മെത്തിക്കാൻ അധികൃതർ തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് റെയിൽവേ, എയർപോർട്ട്, ബീച്ചുകൾ, കളിസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് റോഡ് സുരക്ഷാ സന്ദേശം നൽകുന്നത്.
അതിനാലാണ് ഇത്തരമൊരു
വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്.

Conclusion:Etv bharat malappuram
Last Updated : Jan 17, 2020, 9:44 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.