ETV Bharat / state

ആഡ്യൻപാറയിലും കോഴിപ്പാറയിലും ജലനിരപ്പ് കുറയുന്നു; ടൂറിസം മേഖല പ്രതിസന്ധിയില്‍

സന്ദര്‍ശകരില്ലെങ്കില്‍ വനം വകുപ്പിന്‍റെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്

author img

By

Published : Jan 22, 2020, 7:01 PM IST

Updated : Jan 22, 2020, 7:54 PM IST

Decreasing water levels in Adiyapara and Kozhipara: Tourism sector is in crisis  ടൂറിസം മേഖല പ്രതിസന്ധിയില്‍  ആഡ്യൻപാറയിലും കോഴിപ്പാറയിലും ജലനിരപ്പ് കുറയുന്നു  Tourism sector is in crisis
ആഡ്യൻപാറയിലും കോഴിപ്പാറയിലും ജലനിരപ്പ് കുറയുന്നു : ടൂറിസം മേഖല പ്രതിസന്ധിയില്‍

മലപ്പുറം: ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രങ്ങളായ ആഡ്യൻപാറയിലും കോഴിപ്പാറയിലും ജലനിരപ്പ് കുറയുന്നതില്‍ വനംവകുപ്പ് ആശങ്കയില്‍. ആയിരങ്ങളാണ് ഇവിടം സന്ദര്‍ശിക്കുന്നതിനായി എത്തുന്നത്. എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് ഗണ്യമായി താഴുന്നതിനാല്‍ വിനോദ സഞ്ചാരികളുടെ വരവിൽ ഗണ്യമായ കുറവ് ഉണ്ടാകാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ആഡ്യൻപാറയിലും കോഴിപ്പാറയിലും ജലനിരപ്പ് കുറയുന്നു; ടൂറിസം മേഖല പ്രതിസന്ധിയില്‍

കുറുവൻ പുഴയുടെ വാളാംതോട്ടിലെ കടവിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തോട്ടപ്പള്ളി മുതൽ വാളംതോട് വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിൽ പത്തോളം ചെറിയ കടവുകളുമുണ്ട്. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പാസ് ഇനത്തിൽ വനം വകുപ്പ് ഈടാക്കുന്നത്. നിലവിൽ നിലമ്പൂരിൽ നിന്നും അകമ്പാടം വഴി കക്കാടം പൊയിലിലേക്കുള്ള റോഡും കുമ്പാറയിൽ നിന്നും കക്കാടം പൊയിലിലേക്കുള്ള റോഡും തകർന്ന് കിടക്കുന്നതിനാല്‍ കോഴിപ്പാറ ടൂറിസം കേന്ദ്രത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞിട്ടുണ്ട്.

Intro:കുറുവൻ പുഴയിൽ ജലവിതാനം താഴുന്നു, കോഴിപ്പാറ വെള്ളാട്ടത്തിലും നീരൊഴുക്ക് കുറയുന്നു,, ടൂറിസം മേഖലക്ക് തിരിച്ചടിയാകുമോ എന്നാ ശങ്കയിൽ വനം വകുപ്പ്Body:കുറുവൻ പുഴയിൽ ജലവിതാനം താഴുന്നു, കോഴിപ്പാറ വെള്ളാട്ടത്തിലും നീരൊഴുക്ക് കുറയുന്നു,, ടൂറിസം മേഖലക്ക് തിരിച്ചടിയാകുമോ എന്നാ ശങ്കയിൽ വനം വകുപ്പ്, ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രങ്ങളായ ആഡ്യൻപാറയിലും, കോഴിപ്പാറയിലും ജലവിതാനം കുറയുന്നു, കുറുവൻ പുഴയുടെ വാളാംതോട്ടിലെ കടവിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം, തോട്ടപ്പള്ളി മുതൽവാളംതോട് വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിൽ 10 ഓളം ചെറിയ കടവുകളുണ്ട്, വേനൽകാലത്ത് ഇവിടെ കുളിക്കാനും, വെള്ളച്ചാട്ടം കാണാനും എത്തുന്നത്. ആയിരങ്ങളാണ്, എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ജലവിതാനം അപകടകരമാം വിധം താഴുകയാണ്, ജലവിതാനം താഴ്ന്നാൽ വിനോദ സഞ്ചാരികളുടെ വരവിൽ ഗണ്യമായ കുറവ് ഉണ്ടാകാനാണ് സാധ്യത, മുതിർന്നവർക്ക് 40 രുപയും കുട്ടികൾക്ക് 20 രുപയുമാണ് പാസ് ഇനത്തിൽ വനം വകുപ്പ് ഈടാക്കുന്നത്, വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞാൽ അത് ഏറ്റവും ബാധിക്കുക വനംവകുപ്പിനെ തന്നെയായിരിക്കും, നിലവിൽ നിലമ്പൂരിൽ നിന്നും അകമ്പാടം വഴികക്കാടംപൊയിലിലേക്കുള്ള റോഡ് വെണ്ടേക്കും പൊയിൽ മുതൽ കക്കാടംപൊയിൽ വരെ തകർന്നു കിടക്കുന്നതും, കുമ്പാറയിൽ നിന്നും കക്കാടംപൊയിലിലേക്കുള്ള റോഡ് തകർന്നതും, കോഴിപ്പാറ ജല ടൂറിസം കേന്ദ്രത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് കുറയാൻ കാരണമാകുംConclusion:ETV
Last Updated : Jan 22, 2020, 7:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.