ETV Bharat / state

ദേശീയപാതക്കായി മരം മുറിച്ചപ്പോൾ കൂട്ടത്തോടെ പക്ഷികൾ ചത്ത സംഭവം: കരാറുകാർക്കെതിരെ കേസ് - വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍

മരം മുറിച്ചതിനെ തുടർന്ന് കൂട്ടത്തോടെ പക്ഷികൾ ചത്ത സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസെടുത്തു.

വി കെ പടി ദേശീയപാതക്കായി മരം മുറി  വി കെ പടി ദേശീയപാത മരംമുറി പക്ഷികൾ ചത്ത സംഭവം  death of birds after tree cut  forest department case against nh road contractor  വി കെ പടി ദേശീയപാത മരം മുറിച്ച സംഭവം  വനം വകുപ്പ്  വന്യജീവി സംരക്ഷണ നിയമം  വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ്  മരം മുറിച്ചതിനെ തുടർന്ന് പക്ഷികൾ ചത്ത സംഭവം  വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍  വനം വകുപ്പിന്‍റ അനുമതി മരം മുറി
ദേശീയപാതക്കായി മരം മുറിച്ചപ്പോൾ കൂട്ടത്തോടെ പക്ഷികൾ ചത്ത സംഭവം: കരാറുകാർക്കെതിരെ കേസ്
author img

By

Published : Sep 2, 2022, 1:15 PM IST

Updated : Sep 2, 2022, 1:27 PM IST

മലപ്പുറം: വി കെ പടി അങ്ങാടിയ്‌ക്ക്‌ സമീപം ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്‍റെ ഭാഗമായി ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചത് ക്രൂരമായ നടപടിയെന്ന് വനം വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍. വനം വകുപ്പിന്‍റെ അനുമതിയില്ലാതെയാണ് മരം മുറിച്ചത്.

ദേശീയപാതക്കായി മരം മുറിച്ചപ്പോൾ കൂട്ടത്തോടെ പക്ഷികൾ ചത്ത സംഭവം: കരാറുകാർക്കെതിരെ കേസ്

മരം മുറിക്കാന്‍ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന വനം വകുപ്പിന്‍റെ നിര്‍ദേശം ലംഘിച്ചാണ് മരം മുറിച്ചത്. ഉത്തരവാദികളായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.

മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചാണ് മരം പിഴുതെടുത്തത്. ഈ വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററും സോഷ്യല്‍ ഫോറസ്‌ട്രി നോര്‍ത്തേണ്‍ റീജ്യണ്‍ കണ്‍സര്‍വേറ്ററും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ നടപടി സ്വീകരിക്കും.

Last Updated : Sep 2, 2022, 1:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.