മലപ്പുറം: ചൂട് കനത്തതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ക്ഷീര കർഷകർ. ചൂട് കൂടിയതോടെ പാലിന്‍റെ അളവിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പ്രതി ദിനം ഒരു പശുവിൽ നിന്ന് ലഭിക്കുന്ന പാലിൽ മൂന്ന് മുതൽ അഞ്ച് ലിറ്റർ വരെ കുറവ് ഉണ്ടാവുന്നതായി കർഷകർ പറയുന്നു. പച്ചപ്പുല്ലിന്‍റെ ലഭ്യതക്കുറവും, കനത്ത ചൂട് കന്നുകാലികൾക്ക് പ്രയാസമായി മാറുന്നതും പാൽ ഉത്പാദനത്തിലെ കുറവിന് കാരണമാണ്.
പച്ചപ്പുല്ല് ലഭ്യതക്കുറവ് വേനൽ കാലത്ത് കാലി തീറ്റ കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നതും കാലി തീറ്റക്ക് ഒരു ചാക്കിന് വർഷത്തിൽ 500 രൂപയോളം കൂടിയതും ദിനം പ്രതി ലഭിക്കുന്ന പാലിൽ ഉണ്ടാവുന്ന കുറവും കർഷകരുടെ നട്ടെല്ല് ഒടിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ വേനല്‍ക്കാലത്ത് പാലിന് അധിക വില നൽകാൻ സർക്കാർ തയ്യാറാവണമെന്നാണ് കർഷകരുടെ ആവശ്യം.