ETV Bharat / state

മുസ്ലീം ലീഗ്‌ മതമൗലികവാദം ഉയര്‍ത്തി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നെന്ന് എ.വിജയരാഘൻ - kerala local body election

മലപ്പുറം ഇക്കുറി ഇടത് പക്ഷത്തിനൊപ്പം നില്‍ക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു

മുസ്ലീം ലീഗ്‌  മതമൗലികവാദം ഉയര്‍ത്തി വോട്ട്  സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘൻ  എ.വിജയരാഘൻ  ഇടത്‌ പക്ഷം  മലപ്പുറം ഇടത് പക്ഷത്തിനൊപ്പം  cpm secratary  a vijayaraghavan  kerala local body election  local body election
മുസ്ലീം ലീഗ്‌ മതമൗലികവാദം ഉയര്‍ത്തി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘൻ
author img

By

Published : Dec 11, 2020, 8:29 PM IST

മലപ്പുറം: മതമൗലികവാദം ഉയർത്തി മുസ്ലീം ലീഗ് അധികാരത്തിൽ തിരിച്ചു വരാൻ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘൻ. മുൻപ് വർഗീയത പറഞ്ഞാണ് മുസ്ലീം ലീഗ് വോട്ട് പിടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മതമൗലികവാദത്തിലേക്ക് മാറിയെന്നും ഇതിന്‍റെ ഗുണം ബിജെപിക്കാണ് ലഭിക്കുകയെന്നും വിജയരാഘവന്‍ നിലമ്പൂർ പ്രസ് ക്ലബ്ബിൽ നടത്തിയ മീറ്റ് ദ് പ്രസില്‍ പറഞ്ഞു. മതാധിഷ്ഠിത പാർട്ടികളുമായി ഇടത്‌ പക്ഷത്തിന് ഒരിക്കലും രാഷ്ട്രീയ സഖ്യവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീം ലീഗ്‌ മതമൗലികവാദം ഉയര്‍ത്തി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നെന്ന് എ.വിജയരാഘൻ

പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കില്ലെന്ന് രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച ഭരണാധികാരി കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. മലപ്പുറത്തെ വോട്ടർമാർ ഇക്കുറി എൽഡിഎഫിനൊപ്പം നിൽക്കുമെന്നും യുഡിഎഫ്‌ കനത്ത പരാജയം ഏറ്റുവാങ്ങുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സ്‌പീക്കർക്കെതിരെയുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം അവജ്ഞയോടെ തള്ളി കളയുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് നാടുകാണി-പരപ്പനങ്ങാടി പാത ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയത് ടെൻണ്ടറില്ലാതെയായിരുന്നു. പാണക്കാട് തങ്ങളുടെയും പികെ കുഞ്ഞാലികുട്ടിയുടെയും വീടിന് മുന്നിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭാ സമിതികളുടെ അംഗീകാരത്തോടെ മാത്രമാണ് നിയമസഭയിലെ നിർമാണ പ്രവർത്തികൾ നടക്കുന്നത്. ബാർ കോഴ കേസിൽ വിജിലൻസിന് കേസെടുക്കാൻ സ്‌പീക്കർ അനുമതി നൽകിയതിന്‍റെ പക തീർക്കുകയാണ്‌ പ്രതിപക്ഷമെന്നും വിജയരാഘവന്‍ ആരോപിച്ചു.

ബിജെപിയും യുഡിഎഫും ചേർന്ന് ജനപക്ഷ സർക്കാറിനെ പൊതു ജനമധ്യത്തിൽ അപകീർത്തിപ്പടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇപ്പോൾ യുഡിഎഫിനും ബിജെപിക്കും ഒരു സ്വരമാണ്. പല കോൺഗ്രസ് നേതാക്കളും ബിജെപിയിലേക്ക് ടിക്കറ്റ് എടുക്കാൻ കാത്തു നിൽക്കുന്നവരാണെന്നും വിജയരാഘവന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ട് ഘട്ടങ്ങൾ പൂർത്തിയാകുമ്പോള്‍ എൽഡിഎഫ് ബഹുദൂരം മുന്നിലാണ്. ചരിത്ര വിജയം മൂന്നാം ഘട്ടത്തിലുമുണ്ടാകും. 16ന് ഫലം വരുമ്പോള്‍ മലപ്പുറത്ത് യുഡിഎഫ് കേന്ദ്രങ്ങൾ നിരാശയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.