ETV Bharat / state

മലപ്പുറത്ത് വെന്‍റിലേറ്റര്‍ കിട്ടാതെ കൊവിഡ് രോഗി മരിച്ചതായി ആരോപണം

തിരൂർ പുറത്തൂര്‍ സ്വദേശി ഫാത്തിമയാണ് മരിച്ചത്. വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Covid patient dies due to lack of ventilator facility  lack of ventilator facility in Malappuram  malappuram ventilator  വെന്‍റിലേറ്റര്‍ കിട്ടാതെ കൊവിഡ് രോഗി മരിച്ചു  മലപ്പുറത്ത് വെന്‍റിലേറ്റര്‍ കിട്ടാതെ കൊവിഡ് രോഗി മരിച്ചു  മലപ്പുറം  വളാഞ്ചേരി  malappuram  valanchery
മലപ്പുറത്ത് വെന്‍റിലേറ്റര്‍ കിട്ടാതെ കൊവിഡ് രോഗി മരിച്ചതായി ആരോപണം
author img

By

Published : May 17, 2021, 4:03 PM IST

മലപ്പുറം: വെന്‍റിലേറ്റര്‍ കിട്ടാതെ കൊവിഡ് രോഗി മരിച്ചതായി ആരോപണം. വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് തിരൂർ പുറത്തൂര്‍ സ്വദേശി ഫാത്തിമ (63) മരിച്ചത്. മൂന്ന് ദിവസമായി വെന്‍റിലേറ്ററിന് ശ്രമിച്ചിട്ടും കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിൽ പലയിടത്തും വെന്‍റിലേറ്ററിനായി അന്വേഷിച്ചെങ്കിലും കിട്ടിയില്ലെന്നും ആരോപണമുണ്ട്.

മെയ് പത്താം തീയതിയാണ് ഫാത്തിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെയും വെന്‍റിലേറ്ററിനായി സഹായം തേടിയിരുന്നു. വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്റര്‍ സൗകര്യം ഉണ്ടായിരുന്നില്ല. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും വെന്‍റിലേറ്റർ ലഭിച്ചില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.