മലപ്പുറം: മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച 26കാരൻ മരിച്ചു. ചോക്കാട് മാളിയേക്കൽ ഇർഷാദലിയെയാണ് (26) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം നാലിന് ദുബായിൽ നിന്ന് എത്തി വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു ഇദ്ദേഹം.
പൊലീസും ആരോഗ്യവകുപ്പ് അധികൃതരും ഇദ്ദേഹത്തിന്‍റെ ശ്രവം പരിശോധനക്കയച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇർഷാദലിക്ക് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പ്രോട്ടോക്കോളുകൾ പ്രകാരം മൃതദേഹം ഖബറടക്കും.