ETV Bharat / state

'നരഹത്യ കുറ്റം ഒഴിവാക്കിയ കോടതി വിധി നിരാശാജനകം'; ഹൈക്കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നതായും കെഎം ബഷീറിന്‍റെ കുടുംബം - sriram venkataraman

കേസ് അട്ടിമറിക്കപ്പെട്ടതിന്‍റെ പ്രതിഫലനമാണ് കോടതി വിധിയെന്നും ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബഷീറിന്‍റെ സഹോദരൻ അബ്‌ദുറഹ്മാൻ ഹാജി

കേസ് അട്ടിമറിക്കപ്പെട്ടതിന്‍റെ പ്രതിഫലം  കെഎം ബഷീർ കേസ്  കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്  നരഹത്യ കുറ്റം ഒഴിവാക്കിയ കോടതിവിധി  കോടതിവിധി നിരാശാജനകമെന്ന് ബഷീറിന്‍റെ കുടുംബം  കോടതിവിധി നിരാശാജനകമെന്ന് അബ്‌ദു റഹ്മാൻ ഹാജി  ബഷീറിന്‍റെ സഹോദരൻ അബ്‌ദു റഹ്മാൻ ഹാജി  Court verdict on km basheer case  Court verdict on km basheer case is disappointing  km basheers family on court verdict  dropped manslaughter charge against accused  ശ്രീറാം വെങ്കിട്ടരാമൻ കേസ്  വഫ ഫിറോസ്  മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം  sriram venkataraman  wafa feroz
കെഎം ബഷീർ കേസ്: നരഹത്യ കുറ്റം ഒഴിവാക്കിയ കോടതിവിധി നിരാശാജനകമെന്ന് ബഷീറിന്‍റെ കുടുംബം
author img

By

Published : Oct 20, 2022, 1:19 PM IST

മലപ്പുറം : മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കോടതി നടപടി നിരാശാജനകമാണെന്ന് കുടുംബം. ഇതിനെതിരെ അപ്പീൽ നൽകുമെന്നും ബഷീറിന്‍റെ സഹോദരൻ അബ്‌ദുറഹ്മാൻ ഹാജി പറഞ്ഞു.

കേസ് അട്ടിമറിക്കപ്പെട്ടതിന്‍റെ പ്രതിഫലനമാണ് കോടതി വിധി. കുറ്റപത്രത്തിൽ തൃപ്‌തരല്ല. ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അബ്‌ദു റഹ്മാൻ പറഞ്ഞു. കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും എതിരെ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ഒഴിവാക്കിയുള്ള കോടതി വിധി ഇന്നലെയാണ് (ഒക്‌ടോബർ 19) പുറപ്പെടുവിച്ചത്.

കോടതിവിധിയിൽ ബഷീറിന്‍റെ സഹോദരൻ

READ MORE:'വാഹനം ഓടിച്ചത് അശ്രദ്ധയോടെ'; ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യകുറ്റം ഒഴിവാക്കി

അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കി എന്ന കേസ് മാത്രമാണ് നിലനിർത്തിയത്. പ്രതികളുടെ വിടുതൽ ഹർജിയിൽ വിധി പറഞ്ഞ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.