മലപ്പുറം: പ്ലാസ്റ്റിക്കിനെതിരെ ബോധവത്ക്കരണവുമായി നഗരസഭ കൗൺസിലർ മുസ്‌തഫ കളത്തുംപടിക്കൽ. മേഖലയിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ് മുസ്‌തഫ. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കെതിരെയുള്ള കേരളത്തിന്‍റെ പോരാട്ടത്തിൽ മാതൃകയാവുകയാണ് ഈ നഗരസഭ കൗൺസിലർ.
ചന്തക്കുന്ന് വൃന്ദാവനം അങ്കണവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ 1000 തുണി സഞ്ചികളുടെ വിതരണം നിലമ്പൂർ നഗരസഭാ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥാണ് ഉദ്ഘാടനം ചെയ്‌തത്. 2005-2010 കാലഘട്ടത്തിൽ നിലമ്പൂർ പഞ്ചായത്തംഗമായിരുന്ന സമയത്തും വാർഡിലെ മുഴുവൻ വീടുകളിലും സൗജന്യമായി തുണി സഞ്ചി എത്തിച്ചു നൽകിയിരുന്നു മുസ്‌തഫ. തന്‍റെ ഉടമസ്ഥതയിലുള്ള ബസിലും ബസ് ടിക്കറ്റിലും പരിസ്ഥിതി സന്ദേശം എഴുതി ശ്രദ്ധേയനായിരുന്നു മുസ്‌തഫ.