മലപ്പുറം: സിപിഎം പി.വി അന്‍വര്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെടണമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.വി പ്രകാശ്. റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നും വി.വി പ്രകാശ് ആവശ്യപ്പെട്ടു. കവളപ്പാറയിലെ ദുരിതബാധിരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നിലമ്പൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദിവാസി കോളനിയിലെ വീടുകളുടെ നിർമാണം തടയാൻ നേതൃത്വം നൽകിയ പി.വി അൻവർ എംഎൽഎക്കെതിരെ പട്ടികവർഗ പീഡന നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബുദ്ധി സ്ഥിരതയുള്ള ഒരാളും ചെയ്യാത്ത പ്രവർത്തിയാണ് എംഎൽഎ ചെയ്തതെന്നും ഡിസിസി പ്രസിഡന്‍റ് ആരോപിച്ചു.