മലപ്പുറം: ചാലിയാറിൽ മുങ്ങിമരിച്ച വാഴയൂരിലെ പൊതുപ്രവർത്തകൻ വാഴപ്പൊത്തിൽ രാജേഷിന്‍റെ കുടുംബത്തിന് നാട്ടുകാർ നിര്‍മിച്ച് നൽകിയ 'സ്നേഹ ഭവനത്തിന്‍റെ' താക്കോല്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൈമാറി. ഏഴ് സെന്‍റ് സ്ഥലത്താണ് വീട് നിർമിച്ച് നൽകിയത്. കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ടി.വി ഇബ്രാഹിമിന്‍റെ സാന്നിധ്യത്തിലാണ് ഉമ്മൻ ചാണ്ടി പുതിയ വീട് രാജേഷിന്‍റെ കുടുംബത്തിന് തുറന്ന് നല്‍കിയത്. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന രാജേഷ് നാട്ടുകാരുടെ ഏത് ആവശ്യത്തിനും ഓടിയെത്തുന്ന വ്യക്തിയായിരുന്നു. ഭാര്യയും അമ്മയും രണ്ട് പെൺമക്കളുമടങ്ങുന്ന രാജേഷിന്‍റെ കുടുംബത്തെ നേതാക്കൾ ആശ്വസിപ്പിച്ചു. വീട് നിർമാണത്തിന് സഹായിച്ച ക്ലബുകൾക്ക് ടി.വി ഇബ്രാഹിം എം.എൽ.എ ഉപഹാരം നല്‍കി.
ചാലിയാറിൽ മുങ്ങിമരിച്ച പൊതുപ്രവർത്തകന്‍റെ കുടുംബത്തിന് വീടൊരുങ്ങി - congress
കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി പുതിയ വീടിന്‍റെ താക്കോല്‍ രാജേഷിന്‍റെ കുടുംബത്തിന് കൈമാറി