മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവർ അധ്യക്ഷനായ ജനകീയ കൂട്ടായ്മ റീ ബിൽഡ് നിലമ്പൂരിനെതിരെ ജില്ലാ കലക്ടർ ജാഫർ മാലിക് രംഗത്ത് വന്നതോടെ മുസ്ലീം ലീഗും പി.വി.അബ്ദുൾ വഹാബും പ്രതിരോധത്തിൽ. റീബിൽഡ് നിലമ്പൂർ കൂട്ടായ്മയുടെ ലക്ഷ്യം ഭൂമിതട്ടിപ്പാണെന്ന് ജാഫർ മാലിക് ആരോപിച്ചിരുന്നു. കലക്ടറെ പിന്തുണച്ച് എം എൽ എ സ്ഥാനം പി.വി അൻവർ രാജിവെയ്ക്കണമെന്ന് കോൺഗ്രസ് നിലമ്പൂർ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. റീബിൽഡ് നിലമ്പൂരിന്റെ രക്ഷാധികാരിയായി പി.വി.അബ്ദുൾ വഹാബ് സ്ഥാനമേറ്റതില്‍ കോണ്‍ഗ്രസിന് മുമ്പ് തന്നെ അതൃപ്തി ഉണ്ടായിരുന്നു. എന്നാല്‍ എം.എൽഎക്ക് എതിരെ കലക്ടർ പരസ്യമായി രംഗത്ത് വന്നിട്ടും, യോജിച്ച ഒരു പ്രതിഷേധം നടത്താൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസും, ലീഗും. നിലവില്‍ അൻവർ എം എൽ എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വെള്ളിയാഴ്ച്ച മാർച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. റീബിൽഡ് നിലമ്പൂരിനെ മറയാക്കി, പി.വി.അൻവർ എം.എൽ.എയും, പി.വി.അബ്ദുൾ വഹാബ് എം.പി.യെയും ഒരേ പോലെ എതിർക്കുക എന്ന തന്ത്രമാണ് നിലമ്പൂരിൽ കോൺഗ്രസ് പയറ്റുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
നിലമ്പൂർ റീ ബിൽഡിനെ തള്ളി കോൺഗ്രസ് - റീ ബിൽഡ് നിലമ്പൂർ
പ്രളയാനന്തരം നിലമ്പൂരിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തുടങ്ങിയ ജനകീയ കൂട്ടായ്മയാണ് റീ ബിൽഡ് നിലമ്പൂർ. പി വി അൻവർ എംഎൽഎ അധ്യക്ഷനായ കമ്മിറ്റിയുടെ രക്ഷാധികാരി പി വി അബ്ദുൽ വഹാബ് എംപി ആണ്.