ETV Bharat / state

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; വിഡി സതീശനെ തള്ളി മുസ്ലീം ലീഗ്

പ്രതിപക്ഷ നേതാവ് ഇതിനെ കുറിച്ച് കൂടുതൽ പഠിച്ച ശേഷം അഭിപ്രായം പറയണമായിരുന്നുവെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു.

ന്യൂനപക്ഷ സ്‌കോളർഷിപ്പ്  ന്യൂനപക്ഷ സ്‌കോളർഷിപ്പ് വാർത്ത  പ്രതിപക്ഷ നേതാവിന്‍റെ പ്രസ്‌താവനയെ തള്ളി മുസ്ലീം ലീഗ്  മുസ്ലീം ലീഗ്  പ്രതിപക്ഷ നേതാവിന്‍റെ പ്രസ്‌താവനയെ തള്ളി  Conflict in UDF  minority scholarship  minority scholarship news  minority scholarship muslim league  minority scholarship latest news
ന്യൂനപക്ഷ സ്‌കോളർഷിപ്പ്; പ്രതിപക്ഷ നേതാവിന്‍റെ പ്രസ്‌താവനയെ തള്ളി മുസ്ലീം ലീഗ്
author img

By

Published : Jul 17, 2021, 4:46 PM IST

Updated : Jul 17, 2021, 5:08 PM IST

മലപ്പുറം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ അഭിപ്രായത്തെ തള്ളി മുസ്ലീം ലീഗ് രംഗത്ത്. സ്കോളർഷിപ്പ് സംബന്ധിച്ചുള്ള സർക്കാറിന്‍റെ തീരുമാനത്തിലൂടെ മുസ്ലിം സമുദായത്തിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെങ്കിൽ അതിനോട് യോജിക്കാൻ കഴിയില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ അത് തികച്ചും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഇതിനെ കുറിച്ച് കൂടുതൽ പഠിച്ച ശേഷം അഭിപ്രായം പറയണമായിരുന്നുവെന്നും ഇത് യുഡിഎഫിന്‍റെയോ മുസ്ലിം ലീഗിന്‍റെയോ അഭിപ്രായമല്ലെന്നും പ്രതിപക്ഷ നേതാവിന്‍റെ ഈ അഭിപ്രായത്തോട് യോജിപ്പില്ലെന്നും ഇ.ടി വിശദീകരിച്ചു.

ഇ ടി. മുഹമ്മദ് ബഷീർ എം.പിയുടെ പ്രതികരണം

മുസ്ലീം സമുദായത്തിന്‍റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി നിയോഗിച്ച സച്ചാർ കമ്മിറ്റിയുടെയും തുടർന്ന് വന്ന പാലോളി കമ്മിറ്റിയുടെയും ശുപാർശ പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു പദ്ധതിക്ക് രൂപം നൽകിയത്. നൂറു ശതമാനവും മുസ്ലിം സമുദായത്തിന് അർഹതപെട്ട ആ പദ്ധതിയിൽ മായം ചേർത്ത് 80:20 ആക്കി മാറ്റി.

ഇ ടി. മുഹമ്മദ് ബഷീർ എം.പിയുടെ പ്രതികരണം

മുസ്ലിം സമുദായത്തിന് ലഭിക്കേണ്ട സ്കോളർഷിപ്പിന്‍റെ പേര് തന്നെ ഇടതു സർക്കാർ മാറ്റി ന്യൂനപക്ഷ സ്കോളോർഷിപ്പ് എന്നാക്കി. ഇത് കോടതി വിധി ക്ഷണിച്ച് വരുത്താനിടയാക്കി. ഇപ്പോൾ 80:20 എന്ന അനുപാതം വീണ്ടും വിഭജിച്ചു നൽകാനിരിക്കുന്നു. ഈ തീരുമാനങ്ങളിൽ കനത്ത നഷ്ടമാണ് മുസ്ലീം സമുദായത്തിന് ഉണ്ടായത്.

പ്രതികരിച്ച് സാദിക്കലി ശിഹാബ്‌ തങ്ങൾ

സംവരണ വിഷയത്തിൽ സച്ചാർ കമ്മറ്റി റിപ്പോർട്ട് അന്തിമമായ റിപ്പോർട്ടാണെന്നും അത് നടപ്പാക്കുകയാണ് സർക്കാർ ചെയേണ്ടിയിരുന്നതെന്നും സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു. പക്ഷേ കേരളത്തിൽ പാലോളി കമ്മിഷനെ വെച്ചു. അതാണ് ഈ ചർച്ച മുഴുവനും ഉണ്ടാക്കിയത്. ഇതെല്ലാം സർക്കാർ ചെയ്‌തതാണെന്നും സാദിക്കലി ശിഹാബ്‌ തങ്ങൾ കൂട്ടിച്ചേർത്തു.

പ്രതികരിച്ച് സാദിക്കലി ശിഹാബ്‌ തങ്ങൾ

സാമുദായിക സ്‌പർധയുണ്ടാക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു; കുഞ്ഞാലിക്കുട്ടി

സച്ചാർ കമ്മിഷൻ റിപ്പോർട്ട് ഒരു സ്കോളർഷിപ്പ് മാത്രമല്ലെന്നും ഇന്ത്യയിലെ മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ചുള്ള നിർദേശങ്ങളാണെന്നും അത് ഇന്ത്യയിലാകെ നടപ്പാക്കണമെന്ന് യുപിഎ സർക്കാർ ആവശ്യപ്പെട്ടിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനസംഖ്യക്ക് ആനുപാതികമായി നടപ്പിലാക്കാൻ പൊതുവായ പുതിയ സ്കീമുകൾ കൊണ്ടു വരണം. പ്രതിപക്ഷ നേതാവ് പറഞ്ഞതിന് അദ്ദേഹം തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും സർക്കാർ നിലപാട് ഒരു നിലക്കും ലീഗ് സ്വാഗതം ചെയ്യുന്നില്ലെന്നും രണ്ടും രണ്ടായി നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സച്ചാർ കമ്മിഷൻ സ്‌കോളർഷിപ്പ് നൽകുന്നതിന് മാത്രമല്ല മുന്നോട്ട് വക്കുന്നത്. നിലവിലുള്ള ശതമാനം വെട്ടി കുറച്ചിട്ട് ഫണ്ട് നൽകിയിട്ട് കാര്യമില്ല. വിഷയത്തിൽ പ്രതിപക്ഷ നേതാവിനോട് ഫോണിൽ സംസാരിച്ചുവെന്നും അദ്ദേഹം ഇതേ നിലപാട് തന്നെയാണ് പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

READ MORE: സംവരണ സ്‌കോളർഷിപ്പ്: ലീഗ് നിലപാട് സിപിഎം വളച്ചൊടിച്ചെന്ന് കുഞ്ഞാലിക്കുട്ടി

Last Updated : Jul 17, 2021, 5:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.