ETV Bharat / state

വര്‍ഗീയ പ്രചാരണമെന്ന് ആരോപണം; പി.വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി - PV Anwar MLA

അന്‍വറിന്‍റെ പ്രസംഗത്തിന്‍റെ ഓഡിയോ ക്ലിപ്പ് സഹിതം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്

പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി  വര്‍ഗീയത പറഞ്ഞ് വോട്ടുപിടിച്ചുവെന്ന ആരോപണം  പി.വി അന്‍വര്‍ എംഎല്‍എ  തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി  complaint against PV Anwar MLA  PV Anwar MLA  complaint against PV Anwar
പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി
author img

By

Published : Dec 9, 2020, 5:43 PM IST

Updated : Dec 9, 2020, 6:55 PM IST

മലപ്പുറം: മതവും വര്‍ഗീയതയും പറഞ്ഞ് വോട്ടുപിടിച്ചെന്ന് പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. നിലമ്പൂര്‍ നഗരസഭയിലെ വോട്ടറും നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റുമായ ഷാജഹാന്‍ പായിമ്പാടമാണ് അന്‍വറിന്‍റെ പ്രസംഗത്തിന്‍റെ ഓഡിയോ ക്ലിപ്പ് സഹിതം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. ജില്ലാ വരണാധികാരിയായ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

നിലമ്പൂര്‍ നഗരസഭയിലെ വൃന്ദാവനംകുന്നിലെ യോഗത്തില്‍ മതവും വര്‍ഗീയതയും പറഞ്ഞ് അന്‍വര്‍ വോട്ടു ചോദിക്കുന്ന പ്രസംഗത്തിന്‍റെ ഓഡിയോ ക്ലിപ്പാണ് പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുള്ളത്. നഗരസഭയിലെ ഒമ്പതാം ഡിവിഷന്‍ ചന്തക്കുന്നിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥി ആബിദക്ക് വോട്ട് തേടിയായിരുന്നു എംഎല്‍എയുടെ വിവാദ പ്രസംഗം. ഏഴു മിനിറ്റും ഏഴു സെക്കന്‍റും ദൈര്‍ഘ്യമുള്ളതാണ് അന്‍വറിന്‍റെ പ്രസംഗം.

''ഇന്‍ശ അള്ള, ഈ മഗ്‌രിബിന്‍റെ സമയത്ത് റബ്ബിനെ സാക്ഷി നിര്‍ത്തി ഞാന്‍ നിങ്ങളോട് പറയുന്നു. ഇത് രാഷ്ട്രീയമൊന്നുമല്ല. എനിക്ക് വോട്ടു ചെയ്ത ഈ മനുഷ്യന്‍മാരെ സഹായിക്കല്‍ എന്‍റെ അനാമത്താണ്. ഈ ചെയ്യുന്ന പ്രവൃത്തിയൊക്കെ ഇബാദത്താണ്. ഇഹലോകവും പരലോകവുമില്ലാത്തവര്‍ക്ക് വേട്ടു ചെയ്ത് വിട്ടിട്ട് എന്താണ് കാര്യം. ബാക്കിയൊന്നും ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. മനസിലാക്കാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടാകും. പടച്ചോനെ പേടിയുള്ളവനേ പടപ്പിനെയും പേടിക്കൂ. പടച്ചോനെ പേടിക്കാത്തവര്‍ക്ക് എന്തിന് പടപ്പിനെ പേടിക്കണം. അതു മനസിലാക്കി കൊള്ളീ. '' ആബിദയെ നിങ്ങള്‍ തോല്‍പ്പിച്ചാലും മുനിസിപ്പാലിറ്റി പടച്ചോന്‍ തന്നാല്‍ കുടിവെള്ളം തരുമെന്നും പ്രസംഗത്തില്‍ അന്‍വര്‍ പറയുന്നുണ്ട്.

മുസ്ലീം ഭൂരിപക്ഷ പ്രദേശമായ വൃന്ദാവന്‍കുന്ന് ഉള്‍ക്കൊള്ളുന്ന ചന്തക്കുന്ന് 9-ാം ഡിവിഷനില്‍ ആബിദ താത്തൂക്കാരന്‍ ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയും ശ്രീജ വെട്ടത്തേഴത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമാണ്. ഇടതു സ്ഥാനാര്‍ഥിയുടെ വിജയത്തിനായി മുസ്ലീം ഭൂരിപക്ഷ ഡിവിഷനില്‍ മതവികാരം ഇളക്കിവിടുന്നതിനായി ബോധപൂര്‍വം എംഎല്‍എ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവും ജനപ്രാതിനിത്യ നിയമം 123(3)വകുപ്പു പ്രകാരവും ഐ.പി.സി 171 (എഫ്) പ്രകാരവും കുറ്റകരമാണെന്നും പരാതിയില്‍ ചൂണ്ടികാട്ടുന്നുണ്ട്. നേരത്തെ നിലമ്പൂരിലെ കുടുംബയോഗത്തില്‍ ''ഡല്‍ഹിയില്‍ നിന്നും കുറെ ഹമുക്കുകളെ വിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ ഈ ഏജന്‍സികള്‍ കടന്നുവരുമെന്നും'. അന്‍വര്‍ പ്രസംഗിച്ചിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കവേ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് കരുത്ത് പകരാന്‍ തന്നെ വിജയിപ്പിക്കണമന്ന് അന്‍വര്‍ പ്രസംഗിച്ചതും വിവാദമായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് ബന്ധം ആയുധമാക്കുന്ന ഇടതുപക്ഷത്തിന് സ്വന്തം എംഎല്‍എയുടെ മതം പറഞ്ഞുള്ള വോട്ടുപിടുത്തം തിരിച്ചടിയാവുകയാണ്.

Last Updated : Dec 9, 2020, 6:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.