മലപ്പുറം: തൃക്കണാപുരം റസ്ക്യു ഹോമിൽ കലക്ടർ ജാഫർ മാലിക് സന്ദർശനം നടത്തി. റസ്ക്യു ഹോം എന്ന പേര് മാറ്റി പകരം നവജീവൻ ഹോം എന്നിടാന്‍ സർക്കാരിനോട് അഭ്യര്‍ഥിക്കുമെന്ന് കലക്ടർ പറഞ്ഞു. സ്ഥാപനത്തിന്‍റെ കെട്ടിലും മട്ടിലും മാറ്റം വരുത്തും. താമസക്കാർക്ക് സ്വന്തം നാട്ടിലേക്ക് പോകുന്നതിനുള്ള സാഹചര്യം ഒരുക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ രണ്ട് തൊഴിൽ സംരംഭ യൂണിറ്റ് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൃദ്ധസദനത്തിൽ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ലക്ഷ്മി, തവനൂർ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി അബ്ദുൾ നാസർ പങ്കെടുത്തു.
കുറ്റിപ്പുറം റസ്ക്യു ഹോമിൽ കലക്ടർ സന്ദർശനം നടത്തി
റസ്ക്യു ഹോം എന്ന പേര് മാറ്റി പകരം നവജീവൻ ഹോം എന്നിടാന്‍ സർക്കാരിനോട് അഭ്യര്‍ഥിക്കുമെന്ന് കലക്ടർ പറഞ്ഞു