ETV Bharat / state

ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നു വീണു; മാനേജ്മെന്‍റിന്‍റെ അനാസ്ഥയെന്ന് രക്ഷിതാക്കൾ

സ്‌കൂൾ പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലാണെന്നും മാനേജ്മെന്‍റ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും രക്ഷിതാക്കൾ

ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നു  മേൽക്കൂര തകർന്നു വീണു  മലപ്പുറം  തിരൂർ നടുവിലങ്ങാടി ടിഎഎംഎൽപി സ്കൂൾ  roof collapses  class room roof collapses  thiroor tmlp school
ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നു വീണു; മാനേജ്മെന്‍റിന്‍റെ അനാസ്ഥയെന്ന് രക്ഷിതാക്കൾ
author img

By

Published : Jan 1, 2020, 12:28 PM IST

Updated : Jan 1, 2020, 1:31 PM IST

മലപ്പുറം: തിരൂർ നടുവിലങ്ങാടി ടിഎഎംഎൽപി സ്‌കൂളില്‍ ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നു വീണു. ഒന്നാം ക്ലാസിന്‍റെയും നഴ്‌സറി ക്ലാസിന്‍റെയും മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. സ്‌കൂൾ വിദ്യാർഥികൾ എത്തുന്നതിന് ഏതാനും മിനിറ്റുകൾ മുമ്പാണ് മേൽക്കൂര തകർന്നു വീണത്. സ്‌കൂൾ പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലാണെന്നും മാനേജ്മെന്‍റ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. ക്ലാസ് മുറി തകർന്നതോടെ ഒന്നാം ക്ലാസിലെയും നഴ്‌സറി ക്ലാസിലെയും വിദ്യാർഥികൾ ഇപ്പോൾ ഒരു ക്ലാസ് മുറിയിൽ ഇരുന്നാണ് പഠിക്കുന്നത്.

സ്‌കൂളിന്‍റെ പരിസരമാകെ കാടുമൂടിയ നിലയിലാണെന്നും ഇഴജന്തുക്കളുടെ വാസസ്ഥലമാമെന്നും രക്ഷിതാക്കൾ പറയുന്നു. മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്നും ഒരു തരത്തിലുള്ള സഹകരണവുമില്ലാത്തതിനാലാണ് സ്‌കൂൾ തകര്‍ച്ചയുടെ വക്കിലെത്തിയതെന്ന് പിടിഎ ഭാരവാഹികളും പറഞ്ഞു. നിലവിൽ അധ്യാപകരും പ്രദേശത്തെ ക്ലബ്ബും പൂർവ വിദ്യാർഥികളും സഹകരിച്ചാണ് സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയത്.

ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നു വീണു; മാനേജ്മെന്‍റിന്‍റെ അനാസ്ഥയെന്ന് രക്ഷിതാക്കൾ

1930ല്‍ സ്ഥാപിതമായ വിദ്യാലയം തകര്‍ന്നത് മാനേജ്മെന്‍റിന്‍റെ അനാസ്ഥ മൂലം നാശത്തിന്‍റെ വക്കിലെത്തിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഓഫീസർമാരുടെ സാന്നിധ്യത്തിൽ നിരവധി തവണ ചർച്ച നടത്തിയെങ്കിലും ഒരു പരിഹാരവുമുണ്ടായില്ലെന്നും പരാതിയുണ്ട്. മാനേജ്മെന്‍റ് തല്‍സ്ഥിതി തുടരുകയാണെങ്കില്‍ മാനേജറുടെ വീട്ടുപടിക്കൽ ഉപരോധ സമരം നടത്താനുള്ള തയാറെടുപ്പിലാണ് നാട്ടുകാരും രക്ഷിതാക്കളും.

Intro:മലപ്പുറം. ക്ലാസ് മുറിയുടേ മേൽക്കൂര തകർന്നു വീണത് ആശക പടർത്തി തീരുർ നടുവിലങ്ങാടി. ടി. എ. എം എൽ. പി സ്കുളിലെ ഒന്നാം ക്‌ളാസിലെയു നഴ്സറിയിലെ യും ക്ലാസ് മുറികളുടെ മേൽക്കൂരയാണ് തകർന്നുവീണത് പ്രവർത്തി സമയം ആയതിനാൽ വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
Body:നിരവധി തവണ ചർച്ച നടത്തിയെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല മാനേജ്മെൻറ് ഇനിയും ധിക്കാരപരമായ നടപടി തുടർന്നാൽ മാനേജറുടെ വീട്ടുപടിക്കൽ ഉപരോധ സമരം നടത്താൻ ഉള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും രക്ഷിതാക്കളും
Conclusion:നാട്ടിലെ മുഴുവൻ വിദ്യാലയങ്ങളും ഹൈടെക്കായി ഉയരുമ്പോഴാണ് ഇവിടെ ഒരു വിദ്യാലയം പൂർണമായും തകർച്ചയുടെ വക്കിൽ നിൽക്കുന്നത് ഒന്നാം ക്ലാസിലെ യും നഴ്സറി ലേയും പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന ക്ലാസ് മുറി ആണിത് വിദ്യാർഥികൾ എത്തുന്നതിന് ഏതാനും മിനിറ്റുകൾ മുമ്പ് ആണ് ഓട് തകർന്നു വീണത് ഈ സമയം ക്ലാസ്സിൽ വിദ്യാർഥികൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്

ക്ലാസ് മുറി തകർന്നതോടെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഇപ്പോൾ ഒരു ക്ലാസ് മുറിയിൽ ഇരുന്നാണ് പഠിക്കുന്നത് സ്കൂളിൻറെ പരിസരമാകെ കാടുമൂടിയ നിലയിലാണ് പാമ്പിൻ കുഞ്ഞുങ്ങൾ അടക്കം ഇഴജന്തുക്കളും പരിസരപ്രദേശങ്ങളിൽ ഉണ്ട് ഉണ്ട് മാനേജ്മെൻറ് ഭാഗത്തുനിന്നും ഒരു തരത്തിലുള്ള സഹകരണവും ലഭിക്കാത്തതിനാലാണ്സ്കൂൾ തകർച്ചയുടെ വക്കിലെത്തിയ നിൽക്കുന്നതെന്ന് രക്ഷിതാക്കളും പിടിഎ ഭാരവാഹികളും പറഞ്ഞു

ബെറ്റ്

യുസഫ്
PTA പ്രസിഡന്റ്

നിലവിൽ അധ്യാപകരും പ്രദേശത്തെ ക്ലബ്ബും പൂർവ വിദ്യാർഥികളും സഹകരിച്ചാണ് സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയ ത്. എന്നാൽ മാനേജ്മെൻറ് കുടുംബവഴക്ക് മൂലം സ്കൂൾ ദിനംപ്രതി നശിച്ചു പോവുകയാണെന്ന് രക്ഷിതാക്കൾ പറയുന്നു 1930 സ്ഥാപിതമായ ഒരു വിദ്യാലയമാണ് ഇപ്പോൾ മാനേജ്മെൻറ് അനാസ്ഥ മൂലം നാശത്തിന്റെ വക്കിൽ  നിൽക്കുന്നത് ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഓഫീസർമാരുടെ സാന്നിധ്യത്തിൽ 

 നിരവധി തവണ ചർച്ച നടത്തിയെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല മാനേജ്മെൻറ് ഇനിയും ധിക്കാരപരമായ നടപടി തുടർന്നാൽ മാനേജറുടെ വീട്ടുപടിക്കൽ ഉപരോധ സമരം നടത്താൻ ഉള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും രക്ഷിതാക്കളും
Last Updated : Jan 1, 2020, 1:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.