ETV Bharat / state

മലപ്പുറത്ത് ബാലവിവാഹം ; പിതാവും വരനും അറസ്റ്റില്‍ - ബാലവിവാഹം

വധുവിന്‍റെയും വരന്‍റെയും കുടുംബാംഗങ്ങള്‍ക്കെതിരെയും കേസുണ്ടാകും

Child marriage reported in Malappuram; parents  husband booked  Child marriage  Child marriage Malappuram  മലപ്പുറം  മലപ്പുറത്ത് ബാലവിവാഹം  ബാലവിവാഹം  കരുവാരക്കുണ്ട്
മലപ്പുറത്ത് ബാലവിവാഹം; പിതാവും വരനും അറസ്റ്റില്‍
author img

By

Published : Sep 19, 2021, 7:32 PM IST

മലപ്പുറം : ബാലവിവാഹം നടത്തിയ പിതാവിനും വരനുമെതിരെ പൊലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച പിതാവിനും 25 വയസുകാരനായ വരനുമെതിരെയാണ് കേസ്. ശനിയാഴ്ച കരുവാരക്കുണ്ട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വധുവിന്‍റെയും വരന്‍റേയും കുടുംബാംഗങ്ങള്‍ക്കെതിരെയും കേസുണ്ടാകും. കാറ്ററിംഗ് വിഭാഗം, വീഡിയോ ഗ്രാഫര്‍മാര്‍, അതിഥികള്‍, തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കുമെതിരെ ബാലവിവാഹ നിരോധന നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കൂടുതല്‍ വായനക്ക്: ലൗ ജിഹാദും നാർക്കോട്ടിക്ക് ജിഹാദും ആര് നടത്തിയാലും ശിക്ഷിക്കണമെന്ന് സമസ്ത

അഞ്ച് വര്‍ഷം കഠിന തടവും 10 ലക്ഷം പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ ചെയ്‌തതെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഒരാഴ്ച മുന്‍പാണ് വിവാഹം നടന്നത്. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായതെന്ന് സ്റ്റേഷന്‍ ഓഫിസര്‍ മനോജ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.