ETV Bharat / state

വാഴക്കാട് ചാലിയാർ തീര സംരക്ഷണ ഭിത്തിയുടെ നിർമാണം തുടങ്ങി - മലപ്പുറം

70 മീറ്റർ നീളത്തിലും നാല് മീറ്റർ ഉയരത്തിലുമാണ് സംരക്ഷണ ഭിത്തി നിർമിക്കുന്നത്

Malapp‌uram  coastal defence wall  coastal defence wall construction begins  malappuram local news  ചാലിയാർ തീര സംരക്ഷണ ഭിത്തിയുടെ നിർമാണം തുടങ്ങി  ചാലിയാർ തീര സംരക്ഷണ ഭിത്തി  മലപ്പുറം  മലപ്പുറം പ്രാദേശിക വാര്‍ത്തകള്‍
വാഴക്കാട് ചാലിയാർ തീര സംരക്ഷണ ഭിത്തിയുടെ നിർമാണം തുടങ്ങി
author img

By

Published : Feb 27, 2021, 7:54 PM IST

മലപ്പുറം: വാഴക്കാട് ആക്കോട് ഭാഗത്ത് ചാലിയാർ തീര സംരക്ഷണ ഭിത്തിയുടെ നിർമാണം തുടങ്ങി. ജലസേചന വകുപ്പ് 25 ലക്ഷം രൂപ ചെലവിലാണ് കരിങ്കല്ല് ഭിത്തി നിർമാണം ആരംഭിച്ചിരിക്കുന്നത്. പ്രളയ സമയത്ത് കരയിടിച്ചിൽ വര്‍ധിച്ച ആക്കോട് കളത്തിങ്ങൽ താഴം പറശീരികുഴി ഭാഗത്ത് ഭിത്തി കെട്ടി സംരക്ഷിക്കുന്നത് വഴി നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. ടി.വി ഇബ്രാഹിം എംഎൽഎ നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചു. 70 മീറ്റർ നീളത്തിലും നാല് മീറ്റർ ഉയരത്തിലുമാണ് സംരക്ഷണ ഭിത്തി നിർമിക്കുന്നത്. നിരവധി വീട്ടുകാർ നടന്ന് പോകുന്ന വഴി കൂടിയായ ഇവിടെ കരയിടിച്ചിൽ വ്യാപകമാണ്. ഒറ്റയടിപ്പാതയായ ഇവിടേക്ക് മറ്റ് വഴികളില്ല. ഊർക്കടവ് പാലം മുതൽ ഫറൂഖ് വരെ സംരക്ഷണ ഭിത്തി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.